സൗന്ദര്യമത്സരത്തിന് റംസാൻ തെരഞ്ഞെടുത്തത് നോബിയെ, ബുദ്ധിമത്സരത്തിന് മണിക്കുട്ടൻ തെരഞ്ഞെടുത്തത് സജ്‍നയെ

First Published Mar 24, 2021, 11:50 PM IST

ബിഗ് ബോസില്‍ എല്ലാ ദിവസവും മോര്‍ണിംഗ് ആക്റ്റിവിറ്റികള്‍ ഉണ്ടാകാറുണ്ട്. ഇന്നും ബിഗ് ബോസ് മോര്‍ണിംഗ് ആക്റ്റിവിറ്റി നല്‍കി. മത്സരാര്‍ഥികള്‍ വിവേചനപൂര്‍വം തന്നെയാണ് ആക്റ്റീവിറ്റി ചെയ്‍തത്. സൗന്ദര്യ മത്സരത്തിനും ബുദ്ധിമത്സരത്തിനും ഓരോ ആളെ തെരഞ്ഞെടുക്കാനായിരുന്നു നിര്‍ദ്ദേശം. ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ച് മത്സരാര്‍ഥികള്‍ വാശിയോടെ പങ്കെടുത്തു. മോര്‍ണിംഗ് ആക്റ്റിവിറ്റിയിലും മത്സരാര്‍ഥികള്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്‍തു.