താലിബാന് മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നയിച്ച അടിപൊളി ജീവിതം, ചിത്രങ്ങൾ കാണാം
കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നിലും അഫ്ഗാനിലെ തദ്ദേശീയ ജനതയ്ക്ക് സുസ്ഥിരമായ ഒരു ഭരണം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്‍റെ ഇരയായിരുന്നു എന്നും അഫ്ഗാന്‍. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയില്‍ പ്രത്യേകിച്ചും. എങ്കിലും താലിബാനും മുമ്പ് ഏറെ പുഷ്ക്കലമായ ഒരു കാലം അഫ്ഗാനിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പിന്നീട് താലിബന്‍റെ പിടിയിലമര്‍ന്നപ്പോഴുണ്ടായ ആ ദുരന്ത കാലം വീണ്ടും ആവര്‍ത്തിക്കുമെന്ന് അഫ്ഗാനികള്‍ ഭയക്കുന്നു. ആ ഭയത്തിന് അടിസ്ഥമുണ്ട് താനും.
afghan women
സ്ത്രീകൾക്ക് പഠിക്കുന്നതിനും തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നതിനും താലിബാനേർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കി സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്ന ഒരു ഭരണകൂടമാണ് ഇപ്പോൾ തൂത്തെറിയപ്പെടുന്നത്.
afghan women
എന്നാൽ താലിബാൻ തൊണ്ണൂറുകളുടെ പകുതിയോടെ ഭരണത്തിലേറും മുമ്പ് ഏറെ പുഷ്കലമായ ഒരു കാലം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുണ്ടായിരുന്നു. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങാനും ഇഷ്ടമുള്ള മേഖലകളിൽ പഠനം നടത്താനും ജോലി നേടാനും ഒക്കെ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.
afghan women
അവർക്കുമേൽ മതത്തിന്‍റെ പേരിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ആരും ശ്രമിച്ചിരുന്നില്ല. പൊതു ഇടങ്ങളിൽ അവര്‍ സർവസ്വതന്ത്രരായി അവർ വിഹരിച്ചു.
afghan women
അവർക്ക് തങ്ങളുടെ സ്വപ്‌നങ്ങൾ പിന്തുടരാനും, വേണ്ടുവോളം പഠിക്കാനും അനുവാദമുണ്ടായിരുന്നു. അവരുടെ ഉല്ലാസവേളകളിൽ ആരുടേയും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.
afghan women
വസ്ത്രങ്ങൾക്ക് ഇറക്കം കുറഞ്ഞെന്നോ, ശരീരം പുറത്തുകാണിച്ചെന്നോ പറഞ്ഞ് ആരും അവരെ ശിക്ഷിക്കാൻ ചെന്നിരുന്നില്ല.
afghan women
വിവാഹിതരായ സ്ത്രീകൾ പോലും അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഡിന്നർ പാർട്ടികളിലും അവർ പരിപൂർണ സ്വാതന്ത്ര്യത്തോടെ പങ്കെടുത്തു.
afghan women
എന്നാല്‍, താലിബാനിസം വാണ നാളുകളില്‍ അക്ഷരം അഭ്യസിക്കുന്നതിൽ നിന്ന് പോലും സ്ത്രീകളെ താലിബാൻ വിലക്കിയേക്കാം. തൊഴിൽ ഇടങ്ങൾ തങ്ങൾക്ക് അന്യമാവുമോ എന്നും അവർക്കു ഭയമുണ്ട്.
afghan women
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കൊണ്ടുണ്ടാക്കിയ പുരോഗതിയിൽ നിന്ന് ഒരു നൂറ്റാണ്ടുകള്‍ പുറകിലേക്കുള്ള പിന്മടക്കമാവും അത്. പുരുഷന്മാരുമായി ഇടപെടേണ്ട തൊഴിലുകളിൽ സ്ത്രീകൾ ഏർപ്പെടുന്നത് താലിബാൻ നേരത്തെയും വിളിക്കിയിട്ടുള്ളതാണ്.
afghan women
സ്ത്രീകൾ പാശ്ചാത്യ വസ്ത്രം ധരിക്കുന്നത് താലിബാനെ കലി പിടിപ്പിക്കുന്ന ഒരു കാര്യമാണ്. മതം അതിന് അനുവദിക്കില്ലെന്നാണ് അവരുടെ വാദം.
afghan women
ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് താലിബാന്‍റെ തിരിച്ചുവരവ് വലിയൊരു തിരിച്ചടിയാണ്. താലിബാന് മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നയിച്ച അടിപൊളി ജീവിതം അക്കാലത്തെ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു.
afghan women
രണ്ടാം വരവില്‍ പുരുഷന്‍റെ കൂടയല്ലാതെ പുറത്തിറങ്ങിയതിന് അവര്‍ ഒരു സ്ത്രീയെ വെടിവച്ച് കൊന്നു. സ്ത്രീകള്‍ പുരുഷന്‍റെ അടിമയാണെന്ന പ്രാകൃതമായ മതബോധമാണ് അവരെ നയിക്കുന്നത് തന്നെ.
afghan women
സാമൂഹ്യമാധ്യങ്ങളില്‍ തങ്ങളുടെ അവസാന ദിനമാണിതെന്ന് നിരവധി അഫ്ഗാന്‍ സ്ത്രീകള്‍ വിളിച്ച് പറഞ്ഞു. രക്ഷയ്ക്കായി അവര്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ....
afghan women
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona