വരണ്ട ചർമ്മമാണോ...? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...
വരണ്ട ചർമ്മം സംരക്ഷിക്കുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യമാണ്. തണുപ്പുള്ള സമയങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. വരണ്ട ചർമ്മം ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
വരണ്ട ചർമ്മമുള്ളവർ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. വളരെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. ഇത് ചർമ്മം കൂടുതൽ വരണ്ടതാക്കാൻ കാരണമാകും.
സോപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദുത്വത്തേയും ഇല്ലാതാക്കുന്നതിന് സോപ്പിന്റെ ഉപയോഗം കാരണമാകുന്നു. സോപ്പില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ പലപ്പോഴും ചര്‍മ്മം വരണ്ടതാക്കുന്നു.
പലരും മുഖം കഴുകുന്നതിന് ഫേസ് വാഷ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാക്കുന്നതിന് കാരണമാകുന്നു.
കുളിക്കുന്നതിനു മുമ്പ് കുറച്ച് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ ഗുണപ്രദമായ ഒരു കാര്യമാണ്. ശരീരത്തിൽ നനവ് പറ്റുന്നതിന് മുമ്പ് വരണ്ട ചർമത്തെ മിനുസം ആക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു.
പെട്രോളിയം ജെല്ലിയിൽ അടങ്ങിയിട്ടുള്ള മിനറൽ ഓയിൽ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും. ഇത് ചർമ്മം വരളുന്നതും ചൊറിച്ചിലുണ്ടാകുന്നതും തടയാൻ സഹായിക്കും.