മുടിയഴകിന് ഏറ്റവും മികച്ചതാണ് മുട്ട. കുതിര്‍ത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ വെള്ള ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം മുടി കഴുകുക. മുടിയ്ക്ക് ഉള്ളും തിളക്കവും നല്‍കാന്‍ ഈ ഹെയർ പാക്ക് സഹായിക്കും.

മുടിയുടെ വളർച്ചയ്ക്ക് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഉലുവ ഉപയോഗിച്ച് മുടിയുടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ അകറ്റാനാകും. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ, താരൻ എന്നിവ അകറ്റാൻ ഉലുവ സഹായകമാണ്.

ഉലുവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. മുടിവളർച്ചയ്ക്ക് ഉലുവ ഈ രീതിയിൽ ഉപയോ​ഗിക്കാം...

ഒരു വാഴപ്പഴത്തിന്റെ പേസ്റ്റും രണ്ട് ടീസ്പൂൺ ഉലുവ പേസ്റ്റും നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

ഉലുവ പൊടിച്ചെടുത്തതിലേക്ക് 1 ടീസ്പൂൺ തൈരും ആവണക്കെണ്ണയും കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം തല ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. തൈര് തലയോട്ടിയിലെ പിഎച്ച് ലെവൽ നിയന്ത്രിച്ച് മുടിയ്ക്ക് ബലം നൽകാൻ സഹായിക്കുന്നു. 

മുടിയഴകിന് ഏറ്റവും മികച്ചതാണ് മുട്ട. കുതിർത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ വെള്ള ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം മുടി കഴുകുക. മുടിയ്ക്ക് ഉള്ളും തിളക്കവും നൽകാൻ ഈ ഹെയർ പാക്ക് സഹായിക്കും.

അരളി അപകടകാരിയോ? അരളിപ്പൂവിൽ വിഷാംശം ഉണ്ടോ?

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates