ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, പ്രമേഹം വരാതെ നോക്കാം
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ തടയാം.
പതിവായി വ്യായാമം ചെയ്യൂ: പതിവായി വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നീന്തൽ, നൃത്തം, യോഗാസന എന്നിവ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ശരീരഭാരം തടയുന്നതിനുമുള്ള മികച്ച മാർഗങ്ങളാണ്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസേന നടക്കാൻ കഴിഞ്ഞാൽ നല്ലത്.
ജങ്ക് ഫുഡ് ഒഴിവാക്കാം: സംസ്കരിച്ച, ജങ്ക് ഫുഡ്, കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക. ഇത്തരത്തിലുള്ള ഭക്ഷണങ്ങളിൽ മധുരവും ഉപ്പും കൊഴുപ്പും കൂടുതലാണ്. പകരം വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് നല്ലത്.
പുകവലി ഉപേക്ഷിക്കുക: പ്രമേഹസാധ്യത കൂട്ടുന്ന മറ്റൊരു ഘടകമാണ് പുകവലി. പുകവലിക്കാരിൽ രോഗസാധ്യത 45 ശതമാനം കൂടുതലാണ്.
പച്ചനിറത്തിലുള്ള ഇലക്കറികൾ: പച്ചനിറത്തിലുള്ള ഇലക്കറികൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
നടത്തം: ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് അത്താഴത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.