അമിതവണ്ണം കുറയ്ക്കാം ശരീരത്തെ ഫിറ്റാക്കാം; നിങ്ങൾ ചെയ്യേണ്ടത്...

First Published 27, May 2020, 2:59 PM

‌ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമം സഹായിക്കുന്നു. ഈ ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ചെയ്യാവുന്ന അഞ്ച് വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

പുഷ്അപ്പ്: ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന വ്യായാമമാണ് 'പുഷഅപ്പ്'. ആർത്തവസമയങ്ങളിൽ പുഷ്അപ്പ് ചെയ്യാതിരിക്കുക. കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക. ആദ്യം രണ്ട് കെെകളും തറയിലേക്ക് വയ്ക്കുക. ശേഷം കാൽമുട്ടുകൾ തറയിൽ വച്ച് കെെയ്യിന്റെ സഹായത്തോടെ പുഷ്അപ്പുകൾ ചെയ്യുക.

ജംപിങ് ജാക്സ്:  ദിവസവും ഒരു മിനിറ്റ് ജംപിങ് ജാക്സ് ചെയ്യുക. കൈകൾ താഴ്ത്തി കാലുകൾ അടുപ്പിച്ച് വച്ച് നിൽക്കുക. ഇനി കാലുകൾ ഇരുവശങ്ങളിലേക്കും അകറ്റി, അതേ സമയം തന്നെ കൈകൾ ഉയ‍‍ർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ട് ചാടുക. കാലുകൾ അടുത്തു വരുന്ന സമയത്ത് കൈകൾ താഴെ വരണം.

സ്ക്വാട്സ്: ശരീരത്തിലെ അനാവശ്യ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യായാമമാണ് സ്ക്വാട്സ്. ദിവസവും 15 തവണ സ്ക്വാട്സ് ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞത് 10 തവണയെങ്കിലും ചെയ്യണം. മസിലുകൾക്ക് ഇത് നല്ലൊരു വ്യായാമമാണ്. ഇനി ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകറ്റിവയ്ക്കുക. ശേഷം രണ്ട് കെെകളും നിവർത്തി മുഖത്തിന് നേരെ പിടിക്കുക. കെെമുട്ട് മടങ്ങാതെ നോക്കണം. ശേഷം കാൽമുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയിൽ) ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. സ്ക്വാറ്റു ദിവസവും രാവിലെയോ വെെകിട്ടോ ചെയ്യാൻ ശ്രമിക്കുക.

പടികൾ കയറുക: ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമമാണ് പടികൾ കയറുന്നത്. രാവിലെയോ വെെകിട്ടോ 15 മിനിറ്റ് പടി കയറുന്നത് മികച്ചൊരു വ്യായാമമാണ്.

സ്‌കിപ്പിംഗ് റോപ്പ്: പണ്ടുമുതലേ ആളുകള്‍ ചെയ്ത് വരുന്ന വ്യായാമമാണ് സ്‌കിപ്പിംഗ് റോപ്പ്. മറ്റാരുടെയും സഹായമില്ലാതെ എളുപ്പത്തില്‍ ഇത് പരിശീലിക്കാവുന്നതാണ്. സ്‌കിപ്പിംഗ് റോപ്പ് കുട്ടികളും കായികതാരങ്ങളും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാകും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലൊരു എയറോബിക് വ്യായാമമാണ് ഇത്.

loader