യമനില്‍ നിന്ന് ഇന്ത്യയിലേക്ക്; രണ്ട് ദിവസം കൊണ്ട് 3,500 കിമീ പറന്ന് ഓനോൺ

First Published 29, Sep 2020, 3:03 PM

2019 ജൂണിൽ വടക്കൻ മംഗോളിയയിലെ ഖുർഖ് ബേർഡ് റിംഗിംഗ് സ്റ്റേഷനിലെ ശാസ്ത്രജ്ഞർ ട്രാൻസ്മിറ്റർ ഘടിപ്പിച്ച സാധാരണ കുയില്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷി, സെപ്റ്റംബർ 3 ന് രണ്ടാം തവണയും ഇന്ത്യ കടന്നു.  ബർഡിംഗ് ബീജിംഗിന്‍റെ കണക്കനുസരിച്ച്, 2019 ൽ അഞ്ച് കുയിലുകളിൽ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചിരുന്നു. ഈ പക്ഷികളില്‍ മംഗോളിയൻ നദിയുടെ പേരായ  ‘ഓനോൺ’ എന്നറിയപ്പെടുന്ന പക്ഷിയാണ് ഇപ്പോള്‍ യമനില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് ദിവസം കൊണ്ട് പറന്നെത്തിയത്. മൂന്ന് രാജ്യങ്ങളുടെ അതിർത്തി കടന്ന് 5,426 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സെപ്റ്റംബർ 24 നാണ് ഓനോൺ രാജസ്ഥാനിലെത്തിയത്. ഇതിനിടെ രണ്ട് ദിവസം കൊണ്ട് ഏതാണ്ട് 2,500 കിലോമീറ്റർ ഓനോൺ നിർത്താതെ പറന്നെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. പക്ഷികളെ നിരീക്ഷിക്കുന്ന ബേർഡിംഗ് ബീജിംഗ് പറയുന്നതനുസരിച്ച്, അറബിക്കടൽ മാരത്തൺ പറക്കല്‍ നടത്തിയ ശേഷം അത് തെക്കൻ യെമനിൽ ഓനോണ്‍ ഒന്ന് വിശ്രമിച്ചു. 64 മണിക്കൂറിനുള്ളിൽ 3,500 കിലോമീറ്ററിൽ കൂടുതൽ ദൂരമാണ് ഓനോൺ പറന്നത്. അതായത് മണിക്കൂറില്‍ ശരാശരി 50 കിമീ വേഗതയില്‍.

പദ്ധതി ആരംഭിക്കുന്നത് 2019 ജൂണിലാണ്. വടക്കൻ മംഗോളിയയിലെ ഖുർഖ് ബേർഡ് ബാൻഡിംഗ് സെന്‍ററിന് സമീപത്തെ അഞ്ച് കുക്കൂകള്‍ - ഒരു ഓറിയന്‍റൽ കുക്കൂ, നാല് കോമൺ കുക്കൂകള്‍  - എന്നിങ്ങനെയുള്ള അഞ്ച് പക്ഷികളില്‍ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ച് സ്വതന്ത്രരായിപറത്തിവിട്ടുകൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്.

പ്രാദേശിക സ്കൂളുകളാണ് പക്ഷികള്‍ക്ക് പേര് നൽകിയിരിക്കുന്നത്, അവർ  പക്ഷികളെ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ് മീറ്ററില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുത്ത് പക്ഷികളുടെ സഞ്ചാരപഥത്തെക്കുറിച്ചും  ശൈത്യകാലത്തെ യാത്രാ വഴികളെയും അറിയാന്‍ ശ്രമിക്കുന്നു.

മംഗോളിയയിലെ വൈൽഡ്‌ലൈഫ് സയൻസ് ആൻഡ് കൺസർവേഷൻ സെന്റർ (ഡബ്ല്യുഎസ്സിസി), ബ്രിട്ടീഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജി (ബിടിഒ) എന്നിവയുടെ സംയുക്ത സംരംഭമാണ് മംഗോളിയ കുക്കൂ പ്രോജക്റ്റ്.

മംഗോളിയയില്‍ ഈ പക്ഷി Ohoh എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ഓനോണ്‍ (Onon)എന്നും. കോമണ്‍ കുക്കൂ (Common Cuckoo) എന്ന ഇനത്തില്‍പ്പെട്ട ആണ്‍ പക്ഷിയാണ് ഈ ദീര്‍ഘദൂര മാരത്തോണ്‍ നടത്തിയത്.

പക്ഷിയില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ് മീറ്ററില്‍ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് പക്ഷിയുടെ സഞ്ചാര പാത കണ്ടെത്തുന്നത്.

യെമനില്‍ നിന്ന് ലഭിച്ച സിഗ്നലുകള്‍ അറബിക്കടല്‍ വഴി ഇന്ത്യയിലേക്ക് കടക്കുകയും പിന്നീട് രാജസ്ഥാനിലെത്തിച്ചേരുകയും ചെയ്തു.

രണ്ടര ദിവസം അതായത് ഏതാണ്ട് 64 മണിക്കൂര്‍ എടുത്താണ് ഈ പക്ഷി

3,500km ദൂരം പറന്നത്. അതായത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍.

അറബിക്കടലില്‍ വീശിയടിച്ച കാറ്റ് പക്ഷിയുടെ സഞ്ചാരത്തെ സഹായിച്ചിരിക്കാമെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.

undefined

ആഫ്രിക്കന്‍ വന്‍കരയില്‍ ഓനോണ്‍ സോമാലിയ, കെനിയ, ടന്‍സാനിയ, മലാവി എന്നീ രാജ്യങ്ങളിലൂടെയും കടന്നു പോയതായി ടാര്‍സ്മീറ്റര്‍ സിഗ്നലുകള്‍ കാണിക്കുന്നു.

loader