കംഗാരു ആണ്, പക്ഷേ ആളൊരു ജിമ്മനാണ് !
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ മാര്‍ഗരറ്റ് റിവര്‍ എന്ന സ്ഥലത്ത് കണ്ടെത്തിയ കംഗാരുവിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഓസ്ട്രേലിയന്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. സാധാരണ കംഗാരുക്കളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തയുള്ളതായിരുന്നു ആ കംഗാരു. അതിന് മനുഷ്യരുടേത് പോലെ ശക്തമായ മസിലുകള്‍ ഉണ്ടായിരുന്നു. ആള് ജിമ്മനാണോയെന്നായിരുന്നു ചിലരുടെ കമന്‍റ്.
ജാക്സണ്‍ വിന്‍സെന്‍റ് എന്ന പൂന്തോട്ട പരിപാലകന്‍ തന്‍റെ വളര്‍ത്തുനായയോടൊപ്പം പതിവ് നടക്കാനിറങ്ങിയതായിരുന്നു. മാര്‍ഗരറ്റ് നദിയുടെ തീരത്തുകൂടി നടക്കുന്നതിനിടെ വളര്‍ത്തുനായ അസാധാരണമാം വിധം കുര തുടങ്ങി.
അപ്പോള്‍ കണ്ട കാഴ്ച തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞെന്ന് ജാക്സണ്‍ വിന്‍സെന്‍റ് പറഞ്ഞു. അതൊരു കംഗാരുവായിരുന്നു. പക്ഷേ, ഒരു ഒത്ത പുരുഷന്‍റെ ശരീരഘടനയായിരുന്നു അതിന്. ശക്തമായ മസിലുകള്‍, ദൃഢമായ പേശികള്‍. ( കൂടുതല്‍ ചിത്രങ്ങള്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
അവന് ഏതാണ്ട് 100 കിലോയില്‍ മുകളില്‍ ഭാരം കാണും. ഏതാണ്ട് രണ്ട് മീറ്ററെങ്കിലും ഉയരവും.
തന്നെ അത് അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കേണ്ടിവന്നെന്നും അവനുമായി ഒരു ദ്വന്ദ്വയുദ്ധത്തിന് തനിക്ക് താല്‍പര്യമുണ്ടായില്ലെന്നും ജാക്സണ്‍ ദി ടെലഗ്രാഫിനോട് പറഞ്ഞു.
സാധാരണ ഗതിയില്‍ കംഗാരുക്കള്‍ ശാന്തസ്വഭാവക്കാരാണ്. എന്നാല്‍ ആരെങ്കിലും ആക്രമിക്കുമെന്ന് തോന്നിയാല്‍ ഒരു ബോക്സറെ പോലെ അവരെ ഇടിച്ചിടാനും വാലുപയോഗിച്ച് അക്രമിക്കാനും ഇവ മടിക്കാറില്ല.