പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും രണ്ട് പ്രവിശ്യകളിൽ നിന്ന് ഇവരെ പിടികൂടിയെന്നുമാണ് റിപ്പോർട്ട്

ഒട്വാവ: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ പ്രതികൾ പിടിയിലായെന്ന് കാനഡയിലെ മാധ്യമങ്ങൾ. പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും രണ്ട് പ്രവിശ്യകളിൽ നിന്ന് ഇവരെ പിടികൂടിയെന്നുമാണ് റിപ്പോർട്ട്. കൊലയാളി സംഘത്തിലെ എത്ര പേർ ആണ് പിടിയിലായത് എന്നോ ഇവരുടെ പേരുകളോ കനേഡിയൻ പോലീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാൽ 3 പേരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവ‍ർ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയതെന്നും വിവരമുണ്ട്.

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; വീണ്ടും 'കള്ളക്കടൽ', ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്

ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം