ഇല്ലുമിനാറ്റി പാട്ട് റിലീസ് ആയ ശേഷം വന്നൊരു കമന്റിനെ കുറിച്ചാണ് വിനായക് ശശികുമാർ പറയുന്നത്.

വേശം ആണ് മലയാള സിനിമയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. സിനിമ പോലെ തന്നെ അതിലെ പാട്ടുകളും ഏറെ ശ്രദ്ധനേടുകയാണ്. ഇല്ലുമിനാറ്റി, ഗലാട്ട, ജാഡ തുടങ്ങിയ പാട്ടുകൾ എ്ലാം പലരുടെയും ഹിറ്റ് ലിസ്റ്റുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഈ സൂപ്പർ ഹിറ്റ് ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഇതിനോടകം ഒട്ടനവധി സിനിമകളിൽ മനോഹര​ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച വിനായക് ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന പാട്ടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. 

ഇല്ലുമിനാറ്റി പാട്ട് റിലീസ് ആയ ശേഷം വന്നൊരു കമന്റിനെ കുറിച്ചാണ് വിനായക് ശശികുമാർ പറയുന്നത്. നെ​ഗറ്റീവ് അടിക്കുന്നൊരു കമന്റ് വന്നെന്നും അതുകണ്ട് ഒന്ന് പേടിച്ചെന്നും വിനായക് പറയുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 

'ഒരു ഭീകര കമന്റ് കണ്ടിരുന്നു. ഇല്ലുമിനാറ്റിയെപറ്റിയാണ് എഴുതിയിരിക്കുന്നത്. സൂക്ഷിക്കണം. എനിക്കും മ്യൂസിക് ഡയറക്ടര്‍ക്കും നോക്കിക്കോ. ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഒരു സ്ഥലത്തേക്ക് ആണ് നിങ്ങള്‍ കടന്നിരിക്കുന്നത്. എന്നൊക്കെ പറഞ്ഞ് ഒരു കമന്റ്. അത് കണ്ടപ്പോള്‍ കുറച്ച് ഡാര്‍ക്ക് ആയി. കാരണം ബാക്കി എന്തിനെയും പേടിക്കാതിരിക്കാം. പക്ഷെ മനുഷ്യന്മാരെ പേടിക്കണം. ദൈവത്തിനെയും പ്രേതത്തിനെയും പേടിക്കേണ്ട ആവശ്യമില്ല. പക്ഷെ മനുഷ്യന്മാരെ പേടിക്കണമല്ലോ', എന്നാണ് വിനായക് ശശികുമാർ പറഞ്ഞത്. 

സൂപ്പർ താരങ്ങളില്ല, ഓടിയത് 73 ദിവസം, നേടിയത് 240 കോടി ! 'മഞ്ഞുമ്മൽ' പിള്ളേർ നാളെ ഒടിടിയിൽ, ആകെ നേടിയത് ?

കമന്റിട്ടത് ചിലപ്പോള്‍ ഇല്ലുമിനാറ്റി ഫാന്‍ ബോയിയോ മറ്റോ ആകാം. ഇനി ഒറിജിനല്‍ ഇല്ലുമിനാറ്റിക്കാർ ആണെങ്കിലും ഇത് കേള്‍ക്കുക, ഞങ്ങളോട് ക്ഷമിക്കണം. ഞാന്‍ ഇതിലൊന്നും താത്പര്യമുള്ള ആളല്ല. വാക്ക് ഉപയോഗിച്ചു എന്നേ ഉള്ളൂ എന്നും വിനായക് പറയുന്നുണ്ട്. അതേസമയം, മികച്ച കളക്ഷന്‍ നേടി ആവേശം തിയറ്ററില്‍ തുടരുകയാണ്. 

Illuminati|Aavesham|Jithu Madhavan|Fahadh Faasil|Sushin Shyam,Dabzee,Vinayak| Nazriya|Anwar Rasheed