യുഎസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് മിസൈല്‍; ദുരൂഹത

First Published Aug 19, 2020, 10:38 AM IST

യുഎസിലെ ഫ്ലോറിഡ വിമാനത്താവളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു അസാധാരണ കാര്യം നടന്നു. ഫ്ലോറിഡയിലെ ലേക്ലാന്‍റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ചരക്ക് മാറ്റത്തിന് ഉപയോഗിക്കുന്ന ടെര്‍മിലനില്‍ കണ്ടെത്തിയ വസ്തുവായിരുന്നു ആശങ്കയുണ്ടാക്കിയത്. വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയത് ഫ്രഞ്ച് എസ് -530 എയർ-ടു-എയർ മിസൈലായിരുന്നു. ഈ മിസൈല്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതല്ല. യുഎസ് സൈന്യം ഉപയോഗിക്കാത്ത ഫ്രഞ്ച് നിര്‍മ്മിത മിസൈല്‍ ഏങ്ങനെയാണ് യുഎസിലെ വിമാനത്താവളത്തിലെത്തിയതെന്നത് ദുരൂഹമായി നില്‍ക്കുന്നു. സൈന്യത്തിന് പരിശീലനത്തനായി വിമാനങ്ങള്‍ നല്‍കുന്ന ഡ്രാക്കൻ ഇന്‍റർനാഷണലിന്‍റെ ആസ്ഥാനമാണ് ലേക്ലാന്‍റ് ലിൻഡർ അന്താരാഷ്ട്രാ വിമാനത്താവളം. പക്ഷേ ഇത്രയും വലിയൊരു ആയുധം എങ്ങനെ വിമാനത്താവളത്തിലെത്തിയെന്നത് ദുരൂഹമായി നില്‍ക്കുന്നു.