നൈരാഗോംഗോ അഗ്നിപര്‍വ്വത സ്ഫോടനം ; ഗോമാ നഗരത്തില്‍ 20,000 പേര്‍ ഭവനരഹിതരായി

First Published May 28, 2021, 1:52 PM IST


ധ്യആഫ്രിക്കന്‍ രാജ്യമായ കോംഗയുടെ കിഴക്കന്‍ അതിര്‍ത്തി നഗരമായ ഗോമയ്ക്ക് 12 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപര്‍വ്വതമായ നൈരാഗോംഗോ കഴിഞ്ഞ ശനിയാഴ്ച മുതല്‍‌ വീണ്ടും സജീവമായി. നിലവില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്ന ലാവാ പ്രവാഹങ്ങളൊന്നുമില്ലെങ്കിലും ഗോമ നഗരപ്രദേശത്തെ തുടര്‍ഭൂചനങ്ങള്‍ വലിയൊരു ഭീഷണിയാണെന്ന് കണക്കാക്കപ്പെടുന്നു. ഏതാണ്ട് 200 ഓളം തുടര്‍ ഭൂചലനങ്ങള്‍ പ്രദേശത്ത് രേഖപ്പെടുത്തി. 20,000 ത്തിലധികം ആളുകൾ ഭവനരഹിതരായി. 40 പേരെ കാണാനില്ല. ശനിയാഴ്ച അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായതിന് ശേഷം കുറഞ്ഞത് 31 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നൈരാഗോംഗോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 170 ലധികം കുട്ടികളെ കാണാതായതായി യുനിസെഫ് അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ സാക്ക് നഗരത്തിലേക്ക് മാറ്റി. ചിത്രങ്ങള്‍ ഗെറ്റി.