യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് സംഗീതം ശിവന്‍റെ വലിയ ആഗ്രഹം ആയിരുന്നു. 

തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത് യോദ്ധയുടെ സംവിധായകന്‍ എന്ന നിലയിലാണ്. 1992 ല്‍ ഇറങ്ങിയ യോദ്ധ ആ സമയത്ത് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു ഈ ആക്ഷന്‍ ഫാന്‍റസി ചിത്രം. 

അതേ സമയം സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാൽ, ജഗതി ശ്രീകുമാർ, മാസ്റ്റർ സിദ്ധാർത്ഥ, മധുബാല, ഉര്‍വശി എന്നിവർ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രം അന്നുവരെ മലയാള സിനിമ കാണാത്ത ഒരു കഥ രീതിയാണ് പരിചയപ്പെടുത്തിയത്. ശശിധരൻ ആറാട്ടുവഴിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. . യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും ഈ ചിത്രത്തിലൂടെ സംഗീത് ശിവനാണ്. 

യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് സംഗീതം ശിവന്‍റെ വലിയ ആഗ്രഹം ആയിരുന്നു. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം പലതരത്തില്‍ നടത്തിയിരുന്നു. അതിനായി വിവിധ സ്ക്രിപ്റ്റുകള്‍ പോലും അദ്ദേഹം തയ്യാറാക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് സംഗീത് ശിവന്‍ തന്നെ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

YouTube video player

എന്നാല്‍ ആ സ്വപ്നം അവശേഷിപ്പിച്ചാണ് സംഗീത് ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞത്. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന്‍ സന്തോഷ് ശിവന്‍റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്. 

1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

മികച്ച കളക്ഷൻ നേടി മലയാളി ഫ്രം ഇന്ത്യ രണ്ടാം വാരത്തിലേക്ക്

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു