വണ്ണം കുറയ്ക്കണോ? ദിവസവും രാവിലെ ഈ ആറ് കാര്യങ്ങള്‍ ചെയ്യാം...
അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? വണ്ണം കുറയ്ക്കാന്‍ ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയാണ് ആദ്യം വേണ്ടത്. ഒപ്പം കൃത്യമായ വ്യായാമ ശീലവും വളര്‍ത്തണം. വണ്ണം കുറയ്ക്കാന്‍ ഈ ആറ് കാര്യങ്ങള്‍ ദിവസവും രാവിലെ ചെയ്യാം...

ഒന്ന്...

എന്നും രാവിലെ വെറുംവയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് ചൂടുവവെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ്. അതുപോലെ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീരോ തേനോ ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്ന് ആയുർവേദം പറയുന്നു.

രണ്ട്...

ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. ഡയറ്റിനോടൊപ്പം ദിവസവും രാവിലെ 20 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം. ദിവസവും രാവിലെയുള്ള വ്യായാമം വണ്ണം കുറയ്ക്കുക മാത്രമല്ല, ദിവസം മുഴുവന്‍ ഊർജസ്വലമായിരിക്കാൻ സഹായിക്കും.

മൂന്ന്...

ദിവസവും സൂര്യപ്രകാശം ഏൽക്കുന്നതു വഴി ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കും. ഇതുവഴി കൂടുതൽ ഊർജം ശരീരത്തിന് ലഭിക്കും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും.

നാല്...

രാവിലെ തണുത്തവെള്ളത്തിൽ കുളിക്കുന്നത് വഴി ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയാനും മെറ്റബോളിസം പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും സാധിക്കും.

അഞ്ച്...

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അതും നല്ല പ്രോട്ടീനും ഫൈബറുകളും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. മുട്ട, പഴങ്ങൾ, നട്സ് തുടങ്ങിയവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ആറ്...

ദിവസവും നല്ല ഭക്ഷണം കഴിക്കുക. നല്ല ഭക്ഷണം ആവശ്യമായ അളവിൽ മാത്രം തിരഞ്ഞെടുത്ത് കഴിക്കുക. പോഷകങ്ങള്‍ ധാരാളം അടങ്ങിയ സാലഡുകൾ, നട്സ്, പഴങ്ങള്‍, പച്ചക്കറികൾ വേവിച്ചത് എന്നിവയെല്ലാം ഡയറ്റില്‍ ഉൾപ്പെടുത്താം.