ആയിരങ്ങളെ രക്ഷപ്പെടുത്തിയ പട്ടാള ഓഫീസര്‍; ഈ എലി കുഴിബോംബുകളുടെ അന്തകന്‍!

First Published 26, Sep 2020, 3:57 PM

മഗാവാ ഒരു എലിയാണ്. വെറും എലിയല്ല, ഒരു ആഫ്രിക്കന്‍ ഭീമന്‍ കംഗാരു എലി. കംബോഡിയന്‍ സൈന്യത്തിന്റെ അഭിമാനമാണ് ഈ എലി.

കുഴി ബോംബുകളെന്ന് കേട്ടിട്ടില്ലേ? മണ്ണില്‍ കുഴിച്ചിടുന്ന തരം മൈനുകളാണ് ഇത്. അതിനു മുകളിലെ മണ്ണില്‍ കാലു ചവിട്ടിയാല്‍ ബോംബ് പൊട്ടും. വലിയ അപകടം ഉണ്ടാവും.

സംഘര്‍ഷ പ്രദേശങ്ങളിലും യുദ്ധഭൂമികളിലുമാണ് കുഴിബോംബുകള്‍ സ്ഥാപിക്കാറ്. തോല്‍വി സമ്മതിച്ചു പോവുന്ന സൈനികരും തങ്ങള്‍ മടങ്ങുന്ന ഇടങ്ങളില്‍ കുഴി ബോംബുകള്‍ വെക്കാറുണ്ട്.

പിന്നാലെ വരുന്നവരെ അപകടത്തില്‍ പെടുത്തുകയാണ് ഉദ്ദേശ്യം. ഗറില്ലാ പോരാളികളും കുഴി ബോംബുകള്‍ ഉപയോഗിക്കാറുണ്ട്.

പൊട്ടുമ്പോള്‍ മാത്രമാണ് മണ്ണിനടിയില്‍ ബോംബുണ്ടായിരുന്നു എന്നറിയൂ എന്നതാണ് പ്രശ്‌നം. അതിനാല്‍, ആയിരക്കണക്കിന് പേരാണ് ഒരു വര്‍ഷം കുഴിബോംബിന് ഇരയാവുന്നത്.

മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍, കണ്ടെത്താനാവില്ല എന്നതാണ് കുഴിബോംബിന്റെ പ്രധാന സവിശേഷത. കുഴി ബോംബ് കണ്ടെത്താന്‍ ലോകമെങ്ങുമുള്ള സൈന്യങ്ങള്‍ പല മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്.

സാധാരണയായി യന്ത്രങ്ങളും മെറ്റല്‍ ഡിറ്റക്ടറുകളുള്ള ഡീ മൈനേഴ്‌സും ഉപയോഗിച്ചാണ് കുഴി ബോംബുകള്‍ കണ്ടെത്തുന്നത്

. ഇത് വളരെ വേഗത കുറഞ്ഞതും ചെലവേറിയതുമായ മാര്‍ഗമാണ്.

മണം പിടിക്കാനുള്ള കഴിവാണ് അവയെ വ്യത്യസ്തമാക്കുന്നത്. ഒപ്പം മണ്ണിലെ നേരിയ ഒരനക്കം പോലും മനസ്സിലാക്കാനുള്ള പരിശീലനവും.

അങ്ങനെ കംബോഡിയന്‍ സൈന്യം കണ്ടെത്തിയതാണ് ഈ എലിയെ. മഗാവാ എലി കുഴിബോംബ് വിദഗ്ധന്‍ എന്നാണിപ്പോള്‍ അറിയപ്പെടുന്നത്.

അപകടകരമായ മേഖലകളില്‍ അതിസാഹസികമായി പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന സാഹസിക പുരസ്‌കാരം നല്‍കിയാണ് കംബോഡിയ ഈ കംഗാരു എലിയെ ആദരിച്ചത്. . പിഡിഎസ്എ സ്വര്‍ണ്ണ മെഡലിന് അര്‍ഹയായ ആദ്യ മൃഗമാണ് മഗാവ.

നാലുവര്‍ഷത്തിനിടെ ഇവന്‍ കണ്ടെത്തിയത് 39 കുഴിബോംബുകളാണ്. 28 പൊട്ടാത്ത സ്‌ഫോടക വസ്തുക്കളും മഗാവാ കണ്ടെത്തിയിട്ടുണ്ട്.

താന്‍സാനിയയിലുള്ള അപോപോ ചാരിറ്റി എന്ന ഏജന്‍സിയാണ് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി എലികളെ പരിശീലിപ്പിക്കുന്നത്.

141,000 കിലോ മീറ്റര്‍ പ്രദേശമാണ് ഇവന്‍ കുഴിബോംബ് മുക്തമാക്കിയത്. ആയിരക്കണക്കിന് മനുഷ്യരെയാണ് വലിയ അപകടങ്ങളില്‍നിന്നും ഈ എലി രക്ഷപ്പെടുത്തിയത്.

1997 -ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സംഘടന 45 എലികള്‍ക്ക് ഇതുവരെ കുഴി ബോംബുകള്‍ തിരിച്ചറിയാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. ചെറിയൊരു ശബ്ദം കേട്ടാല്‍ പോലും തിരിച്ചറിയാനാവുന്ന ശേഷിയാണ് വളര്‍ത്തുന്നത്.

ഇതേ ദൗത്യത്തിന് ഉപയോഗിച്ചിരുന്ന കംഗാരു എലികളുടെ കുഞ്ഞാണ് മഗാവ.  ജനിച്ചയുടന്‍ തീവ്രമായ പരിശീലന മുറകളിലൂടെയാണ് ഇവന്‍ കടന്നുപോയത്.

പിറന്ന് നാലാഴ്ചയ്ക്കകം പരിശീലനമാരംഭിച്ചു.

അപോപോയില്‍നിന്നാണ് മഗാവ കംബോഡിയയിലേക്ക് എത്തിയത്. ഇവിടെ എത്തി നാലുവര്‍ഷത്തിനുള്ളില്‍ മഗാവ വലിയ ദൗത്യങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടു.

അതിരാവിലെ അര മണിക്കൂറോളമാണ് സാധാരണമായി മാഗാവ ജോലി ചെയ്യുക. കുഴി ബോംബുകള്‍ കണ്ടെത്തിയാല്‍ അവ മണ്ണിലെ പ്രത്യേക ഇടങ്ങളില്‍ മാന്തും.

കൂടെയുള്ള സൈനിക വിദഗ്ധന്‍ തുടര്‍ന്ന് ആ ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

1975 മുതല്‍ 1998 വരെയുള്ള കാലത്തെ യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളുമാണ് കംബോഡിയയെ കുഴിബോംബുകളുടെ നാടായി മാറ്റിയത്.

നാലു മുതല്‍ ആറു മില്യന്‍ കുഴിബോംബുകളാണ് ഇവിടെ ഇക്കാലയളവിനുള്ളില്‍ സ്ഥാപിക്കപ്പെട്ടത് എന്നാണ് കണക്ക്.

കുഴിബോംബ് പൊട്ടി ഏറ്റവുമധികം ആളുകള്‍ക്ക് അപകടം പറ്റാറുള്ള രാജ്യം കൂടിയാണ് കംബോഡിയ.

നാല്‍പതിനായിരത്തേിലേറെ പേരാണ് ഇവിടെ കുഴിബോംബ് പൊട്ടി മാരകമായ പരിക്കേറ്റത്. 64, 000 പേരാണ് ഇവിടെ ഇങ്ങനെ കൊല്ലപ്പെട്ടത്.

loader