Asianet News MalayalamAsianet News Malayalam

കൊറോണ വൈറസിനെ ലാബിൽ കൊന്ന് ശാസ്ത്രജ്ഞര്‍ !

ഒരു ഡോസ് ഐവര്‍മെക്ടിന്‍ സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. 

Coronavirus Can be Stopped Using Anti Parasitic Drug
Author
Thiruvananthapuram, First Published Apr 8, 2020, 1:09 PM IST

കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയയിലെ ലാബിൽ നടത്തിയ ടെസ്റ്റിൽ കൃത്രിമ സാഹചര്യത്തിൽ വളര്‍ത്തിയെടുത്ത കൊവിഡ്–19 വൈറസിനെ ' ഐവർമെക്ടിൻ'  എന്ന മരുന്നുപയോഗിച്ച് കൊന്നതായി ഗവേഷകർ അറിയിച്ചു. മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ആണ് ഇതിന് പിന്നില്‍. 

വെറും 48 മണിക്കൂർ മാത്രമേ ഇതിനായി വേണ്ടിവന്നുള്ളൂവെന്നും അവർ പറയുന്നു. പരാന്ന ഭോജികൾക്കുള്ള സുലഭമായ മരുന്നാണ് ഐവർമെക്ടിൻ. ഈ മരുന്ന് എഫ്ഡിഎ അംഗീകരിച്ചതാണ് എന്നുള്ളതും ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ഒരു ഡോസ് ഐവര്‍മെക്ടിന്‍ സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. 

വൈറസിന്റെ എല്ലാ ജനിതക പദാര്‍ഥങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. തങ്ങളുടെ പരീക്ഷണപ്രകാരം ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് ഡോ. കെ വാഗ്സ്റ്റാഫ് പറയുന്നത്. 

എച്‌ഐവി, ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സാ, സിക്കാ വൈറസ് എന്നിവയ്ക്കെതിരെയും ഐവർമെക്ടിൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ആന്‍റിവൈറല്‍ റിസേര്‍ച്ചില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios