Asianet News MalayalamAsianet News Malayalam

'സെക്‌സ്' യഥാര്‍ത്ഥത്തില്‍ വ്യായാമത്തിന്റെ ഗുണം ചെയ്യുമോ?

സെക്‌സ് ശരീരത്തിനും മനസിനും നിരവധി ഗുണങ്ങള്‍ നല്‍കാറുണ്ട്. ഹൃദയാരോഗ്യത്തിനും, രക്തസമ്മര്‍ദ്ദം വരുതിയിലാക്കുന്നതിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം സെക്‌സ് സഹായകമാണ്. 'സ്‌ട്രെസ്' കുറയ്ക്കാനും, ഉല്ലാസത്തോടെ മനസിനെ സൂക്ഷിക്കാനും സെക്‌സ് ഉപകാരപ്പെടുന്നു

does sex can replace exercise what experts says
Author
USA, First Published May 14, 2019, 5:14 PM IST

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ നിന്ന് ഒരു പ്രത്യേക അളവ് വരെ കലോറികള്‍ നഷ്ടമാകുന്നുണ്ട്. അതിനാല്‍ തന്നെ സെക്‌സിനെ ചെറിയ രീതിയിലെങ്കിലും ഒരു വ്യായാമമുറയായി കാണാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സെക്‌സ് വ്യായാമത്തിന് പകരമാകുമോ?

സെക്‌സ് ശരീരത്തിനും മനസിനും നിരവധി ഗുണങ്ങള്‍ നല്‍കാറുണ്ട്. ഹൃദയാരോഗ്യത്തിനും, രക്തസമ്മര്‍ദ്ദം വരുതിയിലാക്കുന്നതിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം സെക്‌സ് സഹായകമാണ്. 'സ്‌ട്രെസ്' കുറയ്ക്കാനും, ഉല്ലാസത്തോടെ മനസിനെ സൂക്ഷിക്കാനും സെക്‌സ് ഉപകാരപ്പെടുന്നു. നമ്മുടെ സന്തോഷത്തെയും സമാദാനത്തെയും നിദാനം ചെയ്യുന്ന പ്രത്യേകം ഹോര്‍മോണുകള്‍ സെക്‌സിനെ തുടര്‍ന്ന് ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് പിന്നിലെ കാരണം. 

അതേസമയം വ്യായാമത്തിന് പകരമായി സെക്‌സിനെ കണക്കാന്‍ എല്ലാ സാഹചര്യങ്ങളിലും കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ മനുഷ്യരും ലൈംഗികബന്ധത്തിലേര്‍പ്പെടാനെടുക്കുന്ന സമയം, അതിനെടുക്കുന്ന ശാരീരികമായ പ്രയത്‌നം- എന്നിവയെല്ലാം വ്യത്യസ്തമാണ്. 

സാധാരണഗതിയില്‍ ദമ്പതികള്‍ സെക്‌സിനായി ചിലവഴിക്കുന്നത് ശരാശരി 20 മിനുറ്റ് ആണെന്നാണ് ഒരു അമേരിക്കന്‍ പഠനം അവകാശപ്പെടുന്നത്. ഇത് ഓരോ നാട്ടിലും, ഓരോ കാലാവസ്ഥയിലും, ഓരോ മനുഷ്യരിലും വ്യത്യസ്തമാകാറുണ്ട്. അങ്ങനെ വരുമ്പോള്‍ സെക്‌സിന് വേണ്ടി എല്ലാവരും ചിലവഴിക്കുന്ന ഊജ്ജം ഏകീകരിച്ച് പറയാനാകില്ല. 

ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. 2013ല്‍ അമേരിക്കയില്‍ നടന്ന മറ്റൊരു പഠനം പറയുന്നത്- ഒരു ശരാശരി ലൈംഗിക ബന്ധം 20-25 മിനുറ്റ് നേരത്തേ നടത്തത്തില്‍ ചിലവഴിക്കുന്നയത്രയും ഊര്‍ജ്ജം കവരുന്നുവെന്നാണ്. എന്നാല്‍ ഈ കണ്ടെത്തലിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിന്നീട് പല ഗവേഷകരും രംഗത്തെത്തി. വ്യക്തികള്‍ തമ്മിലുള്ള അടുപ്പം, ബന്ധം, അവരുടെ ചുറ്റുപാടുകള്‍, സാമൂഹ്യാവസ്ഥകള്‍, വൈകാരികാവസ്ഥ, ആരോഗ്യം - ഇങ്ങനെ നിരവധി ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടിവരുമെന്നും അതിനാല്‍ തന്നെ കൃത്യമായ നിഗമനത്തിലെത്തുക സാധ്യമല്ലെന്നുമാണ് ഇവര്‍ വാദിക്കുന്നത്.

Follow Us:
Download App:
  • android
  • ios