അവശ്യ മരുന്നുകളുടെ വില മോദി സർക്കാർ വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ചില അവശ്യ മരുന്നുകളുടെ വില 50 ശതമാനമാണ് കേന്ദ്ര സർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇടിവെട്ടിയവന്റെ കാലിൽ പാമ്പു കടിച്ച അവസ്ഥ. രോ​ഗം കൂടുതലും ഉണ്ടാകുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിലാണ് എന്ന സത്യം മോദി ​ഗവൺമെന്റിന് ഇപ്പോഴും മനസിലാകാത്തത് കൊണ്ടാണ് ഈ തീരുമാനം.

 ഇവിടെ സൂക്ഷമമായ പരിശോധനയിൽ ഒരു കാര്യം മനസിലാകും. ജീവൻ രക്ഷാമരുന്നുകളിൽ ഏറ്റവും പ്രധാനമായ  പ്രിഡെനിസൊളോണന്റെ ഇപ്പോഴത്തെ വില ഒന്നിന് വെറും 70 പെെസയാണ്. അത് പോലെ ഫ്യൂറോസെമൈഡിന് 80 പെെസയും ബെൻസി പെൻസിലിന് അഞ്ച് രൂപയും.

ഈ ഒരു റോക്ക് ബോട്ടം വിലയിൽ കമ്പനികൾക്ക് ബൾക്ക് സെയിൽസ് നടത്തിയാലും വലിയ ലാഭം കിട്ടാത്ത അവസ്ഥയിൽ അവർ ഈ മരുന്നുകളുടെ ഉത്പാദനം നിൽക്കാൻ സാധ്യതയുണ്ട്. അത് തന്നെയാണ് ദര്‍ഘാസ് ക്ഷണിച്ചിട്ടും മരുന്ന് കമ്പനികൾ മാറിനിൽക്കുന്നതിന്റെ രഹസ്യം.  

ഈ ഘട്ടത്തിലായിരിക്കണം മരുന്ന് വില ഇരട്ടിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്ന് വേണം കരുതാൻ. എന്തായാലും പാവങ്ങൾക്ക് വില കുറച്ച് മരുന്ന് ലഭ്യമാകുന്ന നടപടിയിലേക്ക് കേരളത്തിലെ ആരോ​ഗ്യമന്ത്രിയുടെ ഇടപെടൽ എന്ത് കൊണ്ടും സ്വാ​ഗതാർഹം തന്നെ. LIFE SAVING MEDICINE ആയി ഉപയോ​ഗിക്കുന്ന പ്രിഡെനിസൊളോണനെങ്കിലും വെറുതെ വിട്ട് കൂടെ...

കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.