Asianet News MalayalamAsianet News Malayalam

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍...

സാധാരണരീതിയിൽ, പ്രായപൂർത്തി ആയവർ ഏഴര മുതൽ എട്ട് മണിക്കൂർ വരെയും, കുട്ടികൾ  പന്ത്രണ്ട് മണിക്കൂർ വരെയും ശരിയായി ഉറങ്ങണം. ഒരു വ്യക്തി ഉറക്കം വെടിയുന്നത് രണ്ട് രീതിയിൽ ആണ്. ഒന്ന് പെട്ടെന്ന് താത്കാലികമായുള്ള ഉറക്കം ഇല്ലായ്മ. മറ്റൊന്ന് ദീർഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്.

know the details about sleeping disorders
Author
First Published Feb 4, 2023, 10:35 AM IST

രാത്രി ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരുത്താൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? അതോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഉറക്കം വെടിയുന്നവരാണോ? നിങ്ങളുടെ ഉറക്കം എന്നത്, നിങ്ങളുടെ പ്രായത്തെയും ജീവിതസാഹചര്യത്തെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും എന്നത് നിങ്ങൾക്കറിയാമോ?

സാധാരണരീതിയിൽ, പ്രായപൂർത്തി ആയവർ ഏഴര മുതൽ എട്ട് മണിക്കൂർ വരെയും, കുട്ടികൾ  പന്ത്രണ്ട് മണിക്കൂർ വരെയും ശരിയായി ഉറങ്ങണം. ഒരു വ്യക്തി ഉറക്കം വെടിയുന്നത് രണ്ട് രീതിയിൽ ആണ്. ഒന്ന് പെട്ടെന്ന് താത്കാലികമായുള്ള ഉറക്കം ഇല്ലായ്മ. മറ്റൊന്ന് ദീർഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കൂ...

ഉറക്കം കുറഞ്ഞാല്‍...

1) ഉന്മേഷക്കുറവ്
2) തലവേദന
3) ഓർമ്മക്കുറവ് 
4) ദഹനപ്രശ്നം അഥവാ ഗ്യാസ്ട്രബിൾ
5) ശ്രദ്ധക്കുറവ്
6) പ്രതിരോധശേഷിക്കുറവ്
7) ദേഷ്യം-വാശി
8) കണ്ണിന്‍റെ ചുറ്റും കറുപ്പും നീരും
9) ലൈംഗിക പ്രശ്നങ്ങള്‍
10) അമിതവണ്ണം
11) ഹോർമോൺ-അസന്തുലിതാവസ്ഥ

ഇതിനു പുറമെ, ദീർഘകാല ഉറക്കമില്ലായ്മ മൂലം പലപ്പോഴും പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കൂടാതെ അകാലമരണത്തിനു വരെ സാധ്യത കാണിക്കുന്നു എന്നത് ഉറക്കത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു ചിന്തിപ്പിക്കുന്നതാണ്.

നിങ്ങളുടെ ഉറക്കം കെടുത്തുന്നതെന്താണ്?

പല കാരണങ്ങൾ കൊണ്ട് ഉറക്കം ഇല്ലാതാകാം. ഇത്തരത്തില്‍ ഉറക്കത്തെ ഭംഗപ്പെടുത്തുന്ന ചില പ്രധാന പ്രശ്നങ്ങളെ കുറിച്ച് കൂടിയറിയാം...  

1) മാനസിക സമ്മർദ്ദം
2) ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ (കൂർക്കംവലി )
3) പുകവലി 
4) ഉറങ്ങുന്നതിന് മുമ്പ് കാപ്പി പോലുള്ള കഫെനേറ്റഡ് ഉത്പന്നങ്ങൾ കുടിക്കുന്നത്.
5) ശാരീരികവേദനകൾ
6) തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന രോഗങ്ങൾ
7) ഗർഭം
8) വിഷാദം 

നമ്മുടെ ജീവിതത്തിൽ ഉറക്കം വളരെ പ്രാധാന്യമുള്ള ഒന്നാണല്ലോ. പക്ഷെ, ഒരു പരിധിയിൽ ഏറെ ഉറങ്ങുന്നതും ആരോഗ്യത്തിന് നന്നല്ല. ഇക്കാര്യവും പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അതുകൊണ്ടുള്ള ദോഷങ്ങളെ കുറിച്ചറിവില്ല. ഉറങ്ങുന്ന സമയം ആഴത്തിലുള്ള ഉറക്കവും തുടര്‍ച്ചയായ- അസ്വസ്ഥതയില്ലാത്തതുമായ ഉറക്കവുമാണ് ഉറപ്പാക്കേണ്ടത്. ഇതിനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

സുഖനിദ്രയ്ക്ക്...

1) കഴിയുന്നതും കൃത്യസമയത്ത് ഉറങ്ങാൻ കിടന്ന്- ശരാശരി എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക.
2) കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കുക. (കുട്ടികളിൽ കാണുന്ന സഡൻ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം പോലുള്ള പെട്ടെന്നുള്ള അപകടമരണങ്ങൾക്ക് വരെ ഇത് കാരണമാകാറുണ്ട്)  
3) കിടപ്പുമുറിയിൽ വെളിച്ചം, താപം, കൊതുക്, ശബ്ദം എന്നിവ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുക.
4) ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് സ്ക്രീൻ സമയം (ഫോൺ, ടീ.വി, ലാപ്ടോപ് ഉപയോഗ സമയം ) അവസാനിപ്പിക്കുക.
5) മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ ചിന്തിക്കുന്നത് ഒഴിവാക്കി ശുഭ ചിന്തകളും മനസിന്‌ സന്തോഷം നൽകുന്ന ഓർമകളും മനസ്സിൽ വച്ച് ഉറങ്ങാൻ ശ്രമിക്കുക.

നല്ല ഉറക്കത്തിന് ആവശ്യമായതൊക്കെ പരീക്ഷിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ? ഭയപ്പെടേണ്ട ,നിങ്ങളെപ്പോലെ തന്നെ ഒരുപാട് ആളുകളെ അലട്ടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഹോമിയോപ്പതിയിൽ ഇത്തരം 'സ്ലീപ്പിങ് ഡിസോർഡേഴ്‌സ്' അഥവാ ഉറക്കക്കുറവ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഉത്തമമായ പരിഹാരം ഉണ്ട്. ഒരാളുടെ വ്യക്തിത്വവും മാനസികവും ശരീരികവുമായ ലക്ഷണങ്ങൾ, രോഗകാരണം എന്നിവ അനുസരിച്ചാണ് ഹോമിയോപ്പതിയിൽ ചികിത്സ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ സാധിക്കുന്നു. പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നുകൾ മറ്റെല്ലാവരെയും പോലെ ഗർഭിണികൾക്കും പ്രമേഹരോഗികൾക്കും കുട്ടികൾക്കും ഒരുപോലെ ഫലപ്രദമാണ്. ചികിത്സയുടെ ഭാഗമായി വിദഗ്ദ ഹോമിയോ ഡോക്ടർമാർ, മരുന്നിനോടൊപ്പം കൗൺസിലിങ്ങും കൂടി നൽകുന്നത് ഏറെ ഫലം നല്‍കും. 

ഉറക്കമില്ലായ്‌മ അഥവാ 'സ്ലീപ്പിങ് ഡിസോർഡർ' സംബന്ധിച്ചോ ഹോമിയോപ്പതി ചികിത്സ സംബന്ധിച്ചോ മറ്റേതെങ്കിലും ആരോഗ്യപരമായ വിഷയങ്ങൾ സംബന്ധിച്ചോ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടാം.

ലേഖനം തയ്യാറാക്കിയത് : ഡോ. ഫാത്തിമ മുഹമ്മദ്‌
സീനിയർ  കൺസൾട്ടിംഗ് ഫിസിഷ്യൻ 
ഡോ. ബാസിൽ ഹോമിയോ ഹോസ്പിറ്റൽ
പാണ്ടിക്കാട്, മലപ്പുറം

Also Read:- ഗർഭനിരോധന മാർഗങ്ങൾ ഇല്ലെങ്കിലും സുരക്ഷിതമായിട്ടുള്ള ദിവസങ്ങള്‍!

Follow Us:
Download App:
  • android
  • ios