മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യു‌ൽപ്പാദനശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ തടയാം. 

 സ്‌പേം അല്ലെങ്കില്‍ ബീജങ്ങളുടെ എണ്ണക്കുറവ് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ ഫലമായിരിക്കാം. മാത്രമല്ല ഇതിന്റെ ഫലമായാണ് പലപ്പോഴും പുരുഷനില്‍ വന്ധ്യതയെന്ന പ്രശ്‌നം കാണപ്പെടുന്നത്. 120 മുതല്‍ 350 മില്ല്യണ്‍ പെര്‍ ക്യുബിക് സെന്റിമീറ്ററാണ് ബീജങ്ങളുടെ നോര്‍മല്‍ കൗണ്ട്. എന്നാല്‍ ചില പുരുഷന്‍മാരില്‍ ഇത് ഇതിലും കുറവായിരിക്കും. 

സ്‌പേം കൗണ്ട് വർധിപ്പിക്കാൻ പ്രധാനമായി നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. സ്‌പേം കൗണ്ട് കുറവാണെങ്കിൽ തുടക്കത്തിലെ ശരീരം നിങ്ങൾക്ക് ലക്ഷണങ്ങൾ കാണിച്ച് തരും. പുരുഷന് സ്‌പേം കൗണ്ട് കുറവാണെന്ന് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചില അണുബാധകൾ ശുക്ല ഉൽപാദനത്തിലോ ശുക്ല ആരോഗ്യത്തിലോ തടസ്സമുണ്ടാക്കാം. എപ്പിഡിഡൈമിസ് (എപ്പിഡിഡൈമിറ്റിസ്) അല്ലെങ്കിൽ ടെസ്റ്റിക്കിൾസ് (ഓർക്കിറ്റിസ്) എന്നിവയുടെ വീക്കം, ഗൊണോറിയ അല്ലെങ്കിൽ എച്ച്ഐവി ഉൾപ്പെടെയുള്ള ലൈംഗികബന്ധത്തിലൂടെ പകരുന്ന ചില അണുബാധകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചില അണുബാധകൾ സ്ഥിരമായ വൃഷണ നാശത്തിന് കാരണമാകുമെങ്കിലും, മിക്കപ്പോഴും ശുക്ലം വീണ്ടെടുക്കാൻ കഴിയും.

രണ്ട്...

പ്രോസ്റ്റേറ്റ്, മൂത്രനാളി, വൃഷണം, ബീജനാളി ഇവകളിലൂണ്ടാകുന്ന അണുബാധ, ബീജനാളിയിലെ തടസ്സങ്ങള്‍ ഇവ പുരുഷന് വന്ധ്യതക്കിടയാക്കാറുണ്ട്. സ്റ്റിറോയ്ഡുകള്‍ പലപ്പോഴും വൃഷണങ്ങള്‍ ചുരുങ്ങാന്‍ ഇടയാകും. ബീജോല്‍പാദനത്തെ ബാധിക്കും. കീടനാശിനികളുടെ അമിത പ്രയോഗവും അന്തരീക്ഷ മലിനീകരണവും ബീജസംഖ്യയും ബീജഗുണവും കുറയ്ക്കാം.

മൂന്ന്...

 ട്യൂമറുകൾ പുരുഷ പ്രത്യുത്പാദന അവയവങ്ങളെ നേരിട്ട് ബാധിക്കാം. പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഹോർമോണുകളായ പിറ്റ്യൂട്ടറി ഗ്രന്ഥി അല്ലെങ്കിൽ അജ്ഞാതമായ കാരണങ്ങളിലൂടെ പുറത്തുവിടുന്ന ഗ്രന്ഥികളിലൂടെ. ചില സന്ദർഭങ്ങളിൽ, ട്യൂമറുകൾ ചികിത്സിക്കുന്നതിനുള്ള ശസ്ത്രക്രിയ, റേഡിയേഷൻ അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.

നാല്...

ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും സ്‌പേം കൗണ്ട് കുറയാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി താടിയും മീശയും ഇല്ലാതിരിക്കുകയും അമിതവണ്ണവും എല്ലാം ശരീര പ്രകടിപ്പിച്ച് തുടങ്ങും. എന്നാല്‍ തടി കൂടുന്നത് പൂര്‍ണമായും ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ കൊണ്ടല്ല, തടിയും തൂക്കവും ഇല്ലാത്തതും ഇതിന്റെ തന്നെ ഫലമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടും സ്‌പേം കൗണ്ടിനെ ബാധിക്കുന്നു.

അഞ്ച്...

 വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവുകളും ചതവുമെല്ലാം നേരത്തെ ഉണ്ടായിട്ടുള്ള സ്‌പേം കോശങ്ങള്‍ക്കു ദോഷം വരുത്തില്ല. എന്നാല്‍ ഇതു കാരണം രക്തപ്രവാഹം കുറയുന്നത് ദോഷം വരുത്തും. പുകവലിക്കാരില്‍ ബീജസംഖ്യയും ചലനശേഷിയും കുറയുന്നതോടൊപ്പം, ആകൃതിയൊത്ത ബീജങ്ങള്‍ കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വന്ധ്യതക്കിടയാക്കും.