Asianet News MalayalamAsianet News Malayalam

ഗര്‍ഭകാലത്തെ ബ്ലീഡിംഗ് അബോർഷൻ മാത്രമല്ല; മറ്റ് കാരണങ്ങൾ അറിയാം

ഗര്‍ഭകാല ബ്ലീഡിംഗ് ഗര്‍ഭത്തുടക്കത്തില്‍ മുതല്‍ പ്രസവം വരെയുളള ഏതു കാലഘട്ടത്തിലുമുണ്ടാകാം. ആര്‍ത്തവം പോലെ വജൈനല്‍ ബ്ലീഡിംഗ് തന്നെയാണ് ഇതിലൂടെ സംഭവിക്കുന്നത്. 

Vaginal Bleeding and Blood Clots During Pregnancy
Author
Trivandrum, First Published Feb 9, 2020, 5:13 PM IST

ഗര്‍ഭകാലത്തെ ബ്ലീഡിംഗ് അബോർഷന്റെ ലക്ഷണമാണെന്നാണ് മിക്കവരും ആദ്യം കരുതുക. ഇളം നിറത്തില്‍ ചെറിയ സ്‌പോട്ടുകളായോ ബ്രൗണ്‍ നിറത്തിലോ ചിലപ്പോള്‍ ബ്ലീഡിംഗ് കണ്ടുവരുന്നു. ഗര്‍ഭകാല ബ്ലീഡിംഗ് ഗര്‍ഭത്തുടക്കത്തില്‍ മുതല്‍ പ്രസവം വരെയുളള ഏതു കാലഘട്ടത്തിലുമുണ്ടാകാം. ആര്‍ത്തവം പോലെ വജൈനല്‍ ബ്ലീഡിംഗ് തന്നെയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇത് ഭയപ്പെടാനില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭാശയ ഗളത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഇതും ബ്ലീഡിംഗിന് കാരണമാകാറുണ്ട്. സെര്‍വികല്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള പാപ്‌സ്മിയര്‍ ടെസ്റ്റിന് ശേഷവും യൂട്രസിന്റെ ഉള്ളില്‍ നടത്തുന്ന പരിശോധനകള്‍ക്കു ശേഷവും ഇത്തരം രക്തപ്രവാഹം ഉണ്ടാകാറുണ്ട്. രക്തസ്രാവം ചെറിയ തോതിലാണെങ്കിലും ഈ സമയത്ത് വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെങ്കിലും ഇത്തരം രക്തപ്രവാഹത്തില്‍ ഭയപ്പെടേണ്ട ഒന്നും തന്നെയില്ല.

അത് പോലെ തന്നെയാണ് ഗര്‍ഭത്തുടക്കത്തില്‍ വജൈനല്‍ ബ്ലീഡിംഗ് ഉണ്ടാകാം. ഇതിനെ ബ്ലീഡിംഗ് എന്നു പറയാനാകില്ല. സ്‌പോട്ടിംഗ് എന്നാണ് ഇതിനെ പറയാറുള്ളത്. ഇത്തരം അവസ്ഥയില്‍ സ്ത്രീയുടെ അണ്ടര്‍വെയറില്‍ സ്‌പോട്ടായി രക്തം കാണുന്നു. 

ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍ ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്. അതായത് ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്റേഷന്‍ എന്നു പറയുന്നു. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്.

ഇതല്ലാതെയും ചില പ്രത്യേക കാരണങ്ങള്‍ വജൈനല്‍ ബ്ലീഡിംഗിനുണ്ട്. പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍. ഇതില്‍ പ്രധാനം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഗര്‍ഭകാലത്തു ധാരാളം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ചിലപ്പോള്‍ ഇത്തരത്തിലെ ബ്ലീഡിംഗുണ്ടാക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

നല്ല ചുവന്ന നിറത്തില്‍ വയറുവേദനയോടു കൂടി ബ്ലീഡിംഗ് സംഭവിക്കുകയാണെങ്കില്‍ ഇത് അബോര്‍ഷന്‍ ലക്ഷണവുമാകാം. ഗര്‍ഭം ധരിച്ച് 12 ആഴ്ചകള്‍ക്കുള്ളിലാണ് സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ സംഭവിക്കാറ്. ഭ്രൂണത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

ഇതല്ലാതെ മോളാര്‍ പ്രഗ്‌നന്‍സി, എക്ടോപ്പിക് പ്രഗ്നന്‍സി എന്നിവയും ഗര്‍ഭകാല ബ്ലീഡിംഗിന് കാരണമാകാറുണ്ട്. എക്ടോപിക് പ്രഗ്നന്‍സി യൂട്രസിലല്ലാതെ യൂട്രസിനു പുറത്തു ഗര്‍ഭധാരണം നടക്കുന്നതാണ്. മോളാര്‍ പ്രഗ്നന്‍സിയില്‍ ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമെങ്കിലും ഇതു കുഞ്ഞായി മാറുന്നില്ല. ഇത്തരം ഘട്ടത്തിലും ബ്ലീഡിംഗുണ്ടാകാം.

Follow Us:
Download App:
  • android
  • ios