ദില്ലി: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  രാജ്യത്തെ വിവിധ ക്യാമ്പസുകളിലെ യുജി,  പിജി, പിജി ഡിപ്ലോമ, റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് 10നാണ് പ്രവേശന പരീക്ഷ. ബി സ്റ്റാറ്റ്, ബി മാത്‍‍‍‍സ്, എംഎസ്, എംടെക് എന്നീ കോഴ്സുകളില്‍ ഉള്‍പ്പെടെയാണ് പ്രവേശനം.

യുജി കോഴ്സുകള്‍ക്ക് രണ്ടുഘട്ടമായുള്ള എഴുത്തുപരീക്ഷയും പിജി കോഴ്സുകള്‍ക്ക് എഴുത്തുപരീക്ഷയ്ക്ക് പുറമെ അഭിമുഖവും ഉണ്ട്. ജെആര്‍എഫ് പ്രോഗ്രാമുകള്‍ക്കും എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടായിരിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ക്ക്  www.isical.ac.in/~admission എന്ന ലിങ്കിലൂടെ മാര്‍ച്ച് ആറ് വരെ അപേക്ഷകള്‍ അയയ്ക്കാം. മാര്‍ച്ച് 10 വരെയാണ് ഫീസ് അടയ്ക്കാനുള്ള സമയം.