താനൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താനൂർ നഗരസഭാ യോഗത്തിൽ സംഘർഷം. വിവിധ കൗണ്‍സിലര്‍മാര്‍ നൽകിയ നോട്ടിസിൽ പ്രമേയം പാസ്സാക്കാനായി ചർച്ചയ്ക്കെടുത്തപ്പോഴാണ് ബിജെപി അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്. 

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രമേയം പാടില്ലെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. 44 അംഗങ്ങളിൽ 10 ബിജെപി അംഗങ്ങളുണ്ട്.  മറ്റ് അംഗങ്ങൾ പൗരത്വ ഭേദഗതി നിയമത്തിന്‍റെ കോപ്പി കീറിയെറിഞ്ഞു. ബിജെപി അംഗങ്ങൾ പൗരത്വ ഭേദഗതിക്കെതിരായ പ്രമേയവും കീറിയെറിഞ്ഞു. ബഹളത്തിനിടെ പ്രമേയം പാസ്സാക്കി.