ദില്ലി: ലോകത്തിൽ കൊവിഡ് രോഗമുക്തി നേടിയവരിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിവാര രോഗികളുടെ എണ്ണം കുറഞ്ഞു. പ്രതിവാര പോസ്റ്റിവിറ്റി 6.82% ശതമാനത്തിൽ എത്തി. നേരത്തെ 7.87 ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ച കണക്കാക്കുമ്പോൾ രോഗമുക്തി കൂടി. രോഗികളുടെ എണ്ണം കുറഞ്ഞു. രണ്ടാഴ്ച്ചയായി നിലവിൽ രോഗികൾ പത്തു ലക്ഷത്തിൽ താഴെയാണ്.

നിലവിലുള്ള രോഗികളിൽ 77 ശതമാനം പേരും 10 സംസ്ഥാനങ്ങളിലാണ്. രോഗികളുടെ നിലവിലെ എണ്ണത്തിൽ മഹാരാഷ്ട്ര, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. നിലവിലെ രോഗികളിൽ 50 ശതമാനം ഇവിടെയാണ്. മഹാരാഷ്ട്ര - 27.50 ശതമാനം, കർണാടക 12.57 ശതമാനം, കേരളം 9.24 ശതമാനം എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ കേസുകൾ ഉയരുകയാണെന്നും കേരളത്തിൽ കാണുന്നത് പരമാവധി വർധനയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.