ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന്റെ ഡ്രൈ റൺ വിജയകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്സിൻ വിതരണത്തെ സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയേക്കും. ഇന്നത്തെ ഡ്രൈ റണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചെറിയ മാറ്റങ്ങൾ വരുത്തുക

അതേസമയം, കൊവാക്സിന് അനുമതി നൽകുന്നത് സംബന്ധിച്ച് അറിയിക്കാൻ ഡിസിജിഐ നാളെ മാധ്യമങ്ങളെ കാണും. വാക്സിൻ അനുമതി സംബന്ധിച്ച് പ്രഖ്യാപനത്തിന് സാധ്യതയെന്നാണ് സൂചന. കൊവാക്സിൻ അടിയന്തര അനുമതിക്ക് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തെന്ന്  റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

കൊവാക്സിന്റെ നിയന്ത്രിത ഉപയോ​ഗത്തിനുള്ള അനുമതിക്കായി ഡി സി ജി ഐയോട് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ.