പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുന്നതായും സൈന്യം

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. പൂഞ്ചിലെ സുരൻകോട്ടയിലാണ് സംഭവം നടന്നത്. വ്യോമസേനാംഗങ്ങൾ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സൈനിക‍രും ജമ്മു കശ്മീ‍ര്‍ പൊലീസും തിരച്ചിൽ തുടരുന്നുണ്ട്.