Asianet News MalayalamAsianet News Malayalam

സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്ന അതിഥി തൊഴിലാളികളെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണമെന്ന് കേന്ദ്രം

റെയിൽപ്പാളത്തിലൂടെയും റോഡിലൂടെയും ആരെയും നടന്നുപോകാൻ അനുവദിക്കരുത്. ഇങ്ങിനെ അതിഥി തൊഴിലാളികളെ കണ്ടാൽ അവരെ ഉടൻ തന്നെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണം

Dont let migrant workers walk back home says Center
Author
Delhi, First Published May 11, 2020, 11:36 AM IST

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

റെയിൽപ്പാളത്തിലൂടെയും റോഡിലൂടെയും ആരെയും നടന്നുപോകാൻ അനുവദിക്കരുത്. ഇങ്ങിനെ അതിഥി തൊഴിലാളികളെ കണ്ടാൽ അവരെ ഉടൻ തന്നെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണം. ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

അതിഥി തൊഴിലാളികൾക്കായി പ്രത്യേക തീവണ്ടി സൗകര്യവും ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെയും സ്വന്തം നാട്ടിലേക്ക് നടന്നുപോകാൻ അനുവദിക്കരുത്. സംസ്ഥാനങ്ങൾ കൂടുതൽ ശ്രമിക് ട്രെയിനുകൾ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹകരിക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios