Asianet News MalayalamAsianet News Malayalam

രാജ്യത്തെ കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതി; പ്രധാനമന്ത്രി

കാർഷികോല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കാർഷികരം​ഗത്തെ സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ, അ​ഗ്രി-ടെക് മേഖലയിലുള്ളവർ, കർഷക കൂട്ടായ്മകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടും. 

pm modi says government has set aside  1 lakh crore for the new agriculture infrastructure fund
Author
Delhi, First Published Aug 9, 2020, 12:10 PM IST

ദില്ലി: രാജ്യത്തെ കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പിഎം-കിസാൻ പദ്ധതിയുടെ ഭാ​ഗമായി കഴി‍ഞ്ഞ ഒന്നര വർഷത്തിനിടെ എഴുപത്തി അയ്യായിരം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ  നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. 

വിളവെടുപ്പാനന്തര കാർഷികാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതി. കാർഷികോല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കാർഷികരം​ഗത്തെ സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ, അ​ഗ്രി-ടെക് മേഖലയിലുള്ളവർ, കർഷക കൂട്ടായ്മകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടും. 

പിഎം-കിസാൻ പദ്ധതിയുടെ ഭാ​ഗമായി ഇന്ന് മാത്രം 17,100 കോടി രൂപ രാജ്യമെമ്പാടുമുള്ള 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നിക്ഷേപിച്ചിട്ടുണ്ട്.  പദ്ധതിയുടെ ആറാം ഇൻസ്റ്റാൾമെന്റിൽ പെട്ട തുകയാണിത്. 2018 ഡിസംബറിലാണ് പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ഓരോ കർഷകനും പ്രതിവർഷം 6000 രൂപയാണ് കേന്ദ്രസർക്കാർ ലഭ്യമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം 9.9 കോടി കർഷകർക്കായി 75000 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios