Asianet News MalayalamAsianet News Malayalam

ലോകം മറ്റൊരു വ്യാവസായിക വിപ്ലവത്തിന് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി

മികച്ച അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായാൽ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകും. കാർഷിക മേഖലക്ക് വ്യവസായിക രംഗത്തിന്റെ പിന്തുണ അനിവാര്യമാണന്നും മോദി പറഞ്ഞു.

pm narendra modi assocham
Author
Delhi, First Published Dec 19, 2020, 1:23 PM IST

ദില്ലി: ലോകം മറ്റൊരു വ്യാവസായിക വിപ്ലവത്തിന് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തതയാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും ഇന്ത്യ വ്യാവസായിക ശേഷി ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും മോദി പറഞ്ഞു. അസോചം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു അദ്ദേഹം.

അടുത്ത 27 വർഷം ഇന്ത്യക്ക് നിർണായകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും സമഗ്രമായ മാറ്റമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. ലോകം മുഴുവൻ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. എല്ലാവരും ചോദിക്കുന്നത് എന്തുകൊണ്ട് ഇന്ത്യക്ക് കഴിയുന്നില്ല എന്നാണ്. നിർമാണ മേഖലയിൽ വലിയ ഊന്നലാണ് സർക്കാർ നൽകുന്നത്. മികച്ച അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായാൽ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകും. കാർഷിക മേഖലക്ക് വ്യവസായിക രംഗത്തിന്റെ പിന്തുണ അനിവാര്യമാണന്നും മോദി പറഞ്ഞു.

Follow Us:
Download App:
  • android
  • ios