പോണ്ടിച്ചേരി: എംബിബിഎസ് പ്രവേശനത്തിന് സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് പുതുച്ചേരി സർക്കാർ സംവരണം ഏർപ്പെടുത്തി. പത്ത് ശതമാനം സീറ്റിലേക്കാണ് സംവരണം. എട്ടാം ക്ലാസ് മുതൽ പുതുച്ചേരി സർക്കാർ സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾക്കാണ് എംബിബിഎസ് പ്രവേശനത്തിന് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനം മന്ത്രിസഭ അംഗീകരിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. നീറ്റിനെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രതിഷേധം ശക്തമായതിനിടെയാണ് തീരുമാനം.