Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ആദ്യത്തെ വ്യോമസേന മേധാവിയെ തെരഞ്ഞെടുത്തതെങ്ങനെ?

ഇന്ത്യയുടെ ആദ്യത്തെ വ്യോമസേനാ തലവനെ തിരഞ്ഞെടുത്തത് വലിയ ട്വിസ്റ്റുകള്‍ക്ക് ശേഷമായിരുന്നുവെന്ന് വ്യോമസേനാ ചരിത്രകാരൻ അൻജിത് ഗുപ്ത വിശദമാക്കുന്നത്. 1947 ജൂണ്‍, ജൂലൈ മാസങ്ങളിലെ 30 ദിവസങ്ങളിലായിരുന്നു ഈ നിര്‍ണായക തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. 

story behind the first IAF chief picked
Author
First Published Feb 4, 2023, 2:12 PM IST

ഇന്ത്യയുടെ ആദ്യത്തെ വ്യോമസേനാ തലവനെ തിരഞ്ഞെടുത്തത് വലിയ ട്വിസ്റ്റുകള്‍ക്ക് ശേഷമായിരുന്നുവെന്ന് വ്യോമസേനാ ചരിത്രകാരൻ അൻജിത് ഗുപ്ത. 1947 ജൂണ്‍, ജൂലൈ മാസങ്ങളിലെ 30 ദിവസങ്ങളിലായിരുന്നു ഈ നിര്‍ണായക തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. സുബ്രതോ മുഖർജിയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ തലപ്പത്തെ ഭാരതീയനായ ആദ്യ മേധാവിയായി അറിയപ്പെടുന്നത്. നിരവധി വഴിത്തിരിവുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഈ പദവി ലഭിക്കുന്നത്. 

പ്രധാനമായും മൂന്ന് ചോദ്യങ്ങൾക്കാണ് അന്ന് ഉത്തരം വേണ്ടിയിരുന്നത്. ആരായിരിക്കണം മേധാവി? തെര‍ഞ്ഞെടുക്കുന്ന ഓഫീസർക്ക് ഏത് റാങ്ക് നൽകണം? ഓരോ സർവ്വീസിനും ഒരു ചീഫ് അല്ലെങ്കിൽ ഒരു കമാൻഡർ ഇൻ ചീഫ് ആണോ വേണ്ടത്? എയർ ഓഫീസർ കമാൻഡിം​ഗ് ഇൻ ചീഫ് എയർ മാർഷൽ ഹ്യൂ വാംസ്‍ലി ഇക്കാര്യങ്ങളെല്ലാം തന്നെ സമാന്തരമായി ചർച്ച ചെയ്യുന്നുണ്ടായിരുന്നു. 

1947 ജൂലൈ 1 ന് അദ്ദേഹം തന്റെ ശുപാർശകളെല്ലാം ഉൾപ്പെടുത്തി ലോഡ് മൗണ്ട് ബാറ്റണെ അറിയിച്ചു. ഇക്കാര്യത്തിൽ ആത്യന്തികമായ തീരുമാനം എടുക്കേണ്ടത് നെഹ്റുവും ജിന്നയുമായിരുന്നു. കൂടാതെ ഈ പ്രവർത്തനങ്ങളിൽ പ്രധാന സ്വാധീനം ഉണ്ടായിരുന്നത് അന്നത്തെ ഇന്ത്യൻ ആർമി കമാണ്ടർ ഇൻ ചീഫ് ആയിരുന്ന ക്ലൗഡ് ഓച്ചിൻലെക്കിന് ആയിരുന്നു. 

മിറാൻഷാ; ഇന്ത്യൻ വ്യോമസേനയുടെ വളർച്ചക്ക് അടിത്തറയിട്ട എയർബേസ് 

എയർമാർഷൽ സർ തോമസ് എൽഹിംസ്റ്റിന്റെ പേര് പാകിസ്ഥാൻ എയർഫോഴ്സിൽ ഉണ്ടാകണമെന്ന് ജനറൽ ഓച്ചിൻലെക്ക് ആ​ഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാൻ. കാരണം അദ്ദേഹം മൗണ്ട് ബാറ്റണ് അയച്ച കത്തിൽ ഇങ്ങനെയൊരു നിർദ്ദേശമുണ്ടായിരുന്നു. ‍ലോർഡ് മൗണ്ട് ബാറ്റൺ കാര്യങ്ങൾ വേ​ഗത്തിൽ‌ മുന്നോട്ട് നീക്കിയെങ്കിലും ഒരു കാര്യം വ്യക്തമാക്കിയിരുന്നു. എൽഹിംസ്റ്റിനെ പരി​ഗണിക്കണമെങ്കിൽ  അത് ഇന്ത്യക്ക് വേണ്ടിയായിരിക്കണം. ഇത് ആത്യന്തികമായി വലിയ സ്വാധീനം ചെലുത്തും.

1947 ജൂലൈ 10-ന്, റോയൽ എയർ ഫോഴ്‌സിൽ നിന്ന് എയർ വൈസ് മാർഷൽ റാങ്കിലുള്ള ഒരു എയർ ഓഫീസർ കമാൻഡിംഗിന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി മൗണ്ട് ബാറ്റൺ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ ഇതിൽ  മുഖർജി ഇല്ലായെന്ന വസ്തുത വാംസ്‍ലിയെ ഞെട്ടിച്ചു. താൻ മാത്രമല്ല ഇക്കാര്യം അറിയുമ്പോൾ മുഖർജിയും ഞെട്ടുമെന്നാണ് അദ്ദേഹം കരുതിയത്. കാരണം ഇന്ത്യൻ എയർഫോഴ്സിലെ ഉന്നത പദവിക്കായി അത്യന്തം  ആ​ഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മുഖർജി. 

ഒടുവിൽ എല്ലാ ഘടകങ്ങളും ഒത്തുവന്ന സാ​ഹചര്യത്തിൽ വാംസ്‍ലി ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ ഉദ്യോ​ഗസ്ഥനെ കണ്ടെത്തി. എയർ വൈസ് മാർഷൽ പെറി കീൻ. എയർ വൈസ് മാർഷൽ പെറി കീൻ ഈ പദവിയിലേക്കുള്ള വളരെ മികച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു. കാരണം 1935 മുതൽ അദ്ദേ​ഹം ഇന്ത്യയിൽ സേവനം ചെയ്തിരുന്നു. കൂടാതെ ഇന്ത്യയിലെ ഉദ്യോ​ഗസ്ഥർക്കിടയിൽ അദ്ദേഹം അറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു.  

പിന്നീടാണ് വാംസ്‍ലിയുടെ നിർബന്ധപ്രകാരം മൗണ്ട് ബാറ്റൺ മുഖർജിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുഖർജിയുടെ ആശയങ്ങളിലും വീക്ഷണങ്ങളിലും അദ്ദേഹത്തിന് അത്ഭുതം തോന്നി. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സേനയിലെ മികച്ച പദവിയിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മുഖർജി. 

അദാനി ഗ്രൂപ്പ് തകർച്ചയിൽ എസ്ബിഐക്കും എൽഐസിക്കും അപകടസാധ്യത ഇല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

എയർമാർഷൽ എൽമിസ്റ്റിനെ ഐഎഎഫിലേക്ക് പരി​ഗണിക്കാൻ ആവശ്യപ്പെട്ട് ജൂലൈ 21 ന് നെഹ്റു മൗണ്ട് ബാറ്റണ് കത്തയച്ചിരുന്നു. തുടര്‍ന്ന് 1947 ജൂലൈ 23ന് നെഹ്റുവും എൽമിസ്റ്റുമായി മൗണ്ട് ബാറ്റൺ ഒരു കൂടിക്കാഴ്ചക്ക് തയ്യാറെടുപ്പ് നടത്തി. താൻ നിർദ്ദേശിച്ച പദവിയിലേക്ക് എൽമിസ്റ്റ് അനുയോജ്യനാണ് എന്ന് ബോധ്യപ്പെടുത്താൻ കൂടിയായിരുന്നു ഈ കൂടിക്കാഴ്ച. ഐഎഎഫിൽ എയർ വൈസ് മാർഷൽ  പദവിയിലേക്കെങ്കിലും പരി​ഗണിക്കണമെന്നായിരുന്നു ഈ കൂടിക്കാഴ്ചയുടെ ഉള്ളടക്കം.

ഒടുവില്‍  പിഎഎഫ് തലവനായി എയർ വൈസ് മാർഷൽ പെറി കീനെ നിയമിച്ചു. 1947 ജൂലൈ 27 ന് ആയിരുന്നു ഈ പ്രഖ്യാപനം. എയര്‍ മാര്‍ഷല്‍ എല്‍മിസ്റ്റിനെ ഐ എ എഫ് തലവനായും തെരഞ്ഞെടുത്തു. 

Follow Us:
Download App:
  • android
  • ios