Asianet News MalayalamAsianet News Malayalam

ലോക്ഡൗൺ അഞ്ചാംഘട്ട ഇളവുകൾ ഇന്ന്, രാജ്യത്ത് കൊവിഡ് രോഗികൾ 61 ലക്ഷത്തിലേക്ക്

ലാബുകളുടെ ഉൾപ്പെടെ പ്രവർത്തനത്തിന് അനുമതി നൽകുമെന്നാണ് സൂചന. സിനിമ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ സംഘടനകളുമായി ചർച്ചകൾ നടത്തിരുന്നു.

Unlock five guidline in india
Author
Delhi, First Published Sep 29, 2020, 6:33 AM IST

ദില്ലി: രാജ്യത്ത് അൺലോക്ക് നാലിന്റെ കാലാവധി ഇന്ന് അവസാനിക്കും. അൺലോക്ക് 5 ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ അൺലോക്ക് അഞ്ചിൽ നൽകിയേക്കും. ലാബുകളുടെ ഉൾപ്പെടെ പ്രവർത്തനത്തിന് അനുമതി നൽകുമെന്നാണ് സൂചന.

സിനിമ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ സംഘടനകളുമായി ചർച്ചകൾ നടത്തിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളോടെ സിനിമശാലകൾ പ്രവ‍ർത്തിക്കുന്നത് കൊണ്ട് സാമ്പത്തികമായി ഗുണമില്ലെന്ന് സംഘടനകൾ കേന്ദ്രസ‍ർക്കാരിനെ അറിയിച്ചിരുന്നു. ഇതിൽ ഇളവിന് സർക്കാർ തയ്യാറാകുമോ എന്നാണ് അറിയേണ്ടേത്. നീന്തൽ കുളങ്ങൾ, എൻ്റ‍ർടെയ്ൻമെൻ്റ് പാർക്കുകൾ എന്നിവയുടെ പ്രവർത്തന അനുമതി സംബന്ധിച്ചും സർ‍ക്കാർ തല ചർച്ചകൾ നടക്കുകയാണ്.  അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് എത്തി. 

Follow Us:
Download App:
  • android
  • ios