റോം: 96-ാം വയസിൽ ബിരുദം സ്വന്തമാക്കി ഇറ്റലിയിലെ വയോധികൻ. രണ്ടാം ലോകമഹായുദ്ധവും കൊവിഡ് പ്രതിസന്ധിയും മറികടന്നാണ് ഗിസിപ്പെ പറ്റേർണോ ചരിത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം സ്വന്തമാക്കിയിരിക്കുന്നത്. 

ചെറുപ്പത്തിൽ ജീവിത പ്രാരാബ്ധം മൂലം ആഗ്രഹിച്ച അത്രയും പഠിക്കാൻ കഴിഞ്ഞില്ല. 20- വയസിൽ നാവിക സേനയിൽ ചേർന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ പോരാടി. പിന്നീട് റെയിൽവെയിൽ ജോലിക്ക് ചേർന്നു. 96- വയസിൽ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് അദ്ദേഹം പാസായത്. ഇറ്റലിയിൽ ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായി ഗിസിപ്പെ പറ്റേർണോ.