ഹൈദരാബാദ്: ക്രിക്കറ്റ് ലോകം മുഴുവന്‍ ഐപിഎല്‍ ഫൈനല്‍ കണ്ടു കൊണ്ടിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ മാത്രം വേറേതോ ലോകത്തായിരുന്നു. ഐപിഎല്‍ കിരീടം നേടിയതിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറെ അഭിനന്ദിച്ച് അക്‌മല്‍ അയച്ച അഭിനന്ദന സന്ദേശം തന്നെയാണ് ഇതിന് വലിയ തെളിവ്.

അഭിനന്ദനങ്ങള്‍ ഡേവിഡ് വാര്‍ണര്‍ നിങ്ങളുടെ ടീം പാക്കിസ്ഥാന്‍ സൂപ്പര്‍ർ ലീഗ് കിരീടം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു അക്‌മലിന്റെ ട്വീറ്റ്. അക്മലിന്റെ കൈയബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഉടന്‍ തന്നെ തെറ്റഅ തിരുത്തി താരം ഐപിഎല്‍ കിരീടനേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് പുതിയ ട്വീറ്റ് ഇടുകയും ചെയ്തു.

ഉമര്‍ അക്മലിന്റെ ആദ്യ ട്വീറ്റ്