Asianet News MalayalamAsianet News Malayalam

എന്നാലും ഇങ്ങനെയുണ്ടോ ഒരു റണ്‍ഔട്ട്

When Rishabh Pant was caught unawares by Suresh Raina
Author
First Published May 11, 2017, 9:28 AM IST

രാജ്‌കോട്ട്: കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ ദില്ലി മലര്‍ത്തിയടിച്ചപ്പോള്‍ താരം റിഷഭ് പന്തായിരുന്നു. എന്നാല്‍ പന്തിനെ ഇത്തവണ ഗുജറാത്ത് ലയണ്‍സ് തന്ത്രപരമായി കുടുക്കി. ഗുജറാത്ത് ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌നയുടെ അവസരോചിതമായ നീക്കമാണ് പന്തിനെ പുറത്താക്കിയതിന് പിന്നില്‍.

മത്സരത്തിന്‍റെ രണ്ടാം ഓവറിലാണ് ഈ റണ്ണൗട്ട് നടന്നത്. പ്രദീപ് സംഗ്‌വാന്റെ പന്തില്‍ എല്‍ബി അപ്പീലില്‍ കുടുങ്ങിയ പന്ത് ഒന്ന് പതറി. ഉടന്‍ തന്നെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന കരുണ്‍ നായരോണ്‍ റണ്‍സെടുക്കാന്‍ ഓടരുതെന്ന് ആഗ്യം കാട്ടി. എന്നാല്‍ ക്രീസിന് പുറത്ത് നിന്നാണ് പന്ത് ഈ നിര്‍ദേശങ്ങള്‍ കരുണിന് നല്‍കിയത്.

ഇതോടെ സുരേഷ് റെയ്‌ന അവസരം മുതലാക്കി. സഹതാരങ്ങള്‍ റിഷഭിനെനെതിരെ അപ്പീല്‍ മുഴക്കി കൊണ്ടിരിക്കെ റെയ്‌ന കൈയ്യില്‍ കിട്ടിയ ക്രിക്കറ്റ് പന്ത് സ്റ്റംമ്പ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. 

ഈ ഔട്ടിന്‍റെ വീഡിയോ

Follow Us:
Download App:
  • android
  • ios