ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ വിക്കറ്റായിരുന്നു. റണ്ണൗട്ടിലൂടെ ധോണി പുറത്താവുമ്പോല്‍ എട്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഔട്ടല്ലെന്ന് ഇപ്പോഴും വാദിക്കുന്നവരുണ്ട്. ബെയ്ല്‍സ് ഇളകുമ്പോള്‍ ധോണി ക്രീസ് കടന്നിരുന്നുവെന്നാണ് പലരുടെയും വാദം. എന്നാല്‍ ധോണി ആരാധകനായ ഒരു കൊച്ചുപയ്യനും തലയുടെ പുറത്താകല്‍ സഹിച്ചില്ല. ധോണിയുടെ പുറത്താകലില്‍ കണ്ണുകലങ്ങി കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കരച്ചിലിനിടെ തമിഴില്‍ അവന്‍ പറയുന്നുണ്ട്. തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന്. അടുത്തുള്ള അമ്മ അവനെ ആശ്വസിപ്പിക്കുന്നുമുണ്ട്, കോഴക്കളിയാണെന്നാണ് ആശ്വസിപ്പിക്കാന്‍ വേണ്ടി അമ്മ പറയുന്നത്. വൈറല്‍ വീഡിയോ കാണാം..