തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 434 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം  ലഭിച്ചത് എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്. KA 478912 എന്ന ടിക്കറ്റ് നമ്പരിനാണ് ഭാ​ഗ്യം ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ തൃശ്ശൂർ ജില്ലയിൽ വിറ്റ (KB 348099) ടിക്കറ്റിനാണ് ലഭിച്ചത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില  50 രൂപയാണ്. 

ഇന്നലെ പ്രഖ്യാപിച്ച നിർമ്മൽ NR-159 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ (NX 347268) ടിക്കറ്റിലാണ് ലഭിച്ചത്. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ NU 260840 എന്ന നമ്പർ ടിക്കറ്റിനും ലഭിച്ചു.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാന തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read Also: കാരുണ്യ KR-434 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി