Asianet News MalayalamAsianet News Malayalam

Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-319 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

sthree-sakthi-ss-319-lottery-result-today
Author
Thiruvananthapuram, First Published Jun 28, 2022, 9:33 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ( Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി (Sthreeshakthi SS-319 Lottery Result) ലോട്ടറിയുടെ (Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ഇന്നലത്തെ ഫലം : Kerala Lottery Result: Win Win W 674: ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WM 474071 എന്ന നമ്പറിനാണ് ലഭിച്ചത്. വൈക്കത്താണ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഷീജ സൈമൺ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WE 489667 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. നെയ്യാറ്റിൻകരയിൽ ആണ് ഈ ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Follow Us:
Download App:
  • android
  • ios