തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് അഗതിമന്ദിരത്തിലെ 111അന്തേവാസികൾക്ക് കൊവിഡ് സ്ഥിരികീരിച്ചു. വെറ്റിനാട്‌ പ്രവർത്തിക്കുന്ന ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്കാണ് രോഗം. മാനസിക അസ്വാസ്ഥ്യമുളളവരും മറ്റ് അസുഖങ്ങൾ ഉളളവരുമായ  147അന്തേവാസികൾ ആണ് ഇവിടെ ഉള്ളത്.

കഴിഞ്ഞ ദിവസം ഒരാൾ ഇവിടുന്ന് മതിൽ ചാടി പുറത്ത് പോയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി വട്ടപ്പാറ പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾ കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് ബാക്കിയുളളവരെ ആന്റിജൻ ടെസ്റ്റിന് വിധയമാക്കിയപ്പോഴാണ് ഫലം പോസീറ്റീവായത്.