കോഴിക്കോട്: സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു . രോഗവ്യാപനം അതിരൂക്ഷമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ  ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം. അണു നശീകരണത്തിനായി ആശുപത്രി രണ്ട് ദിവസത്തേക്ക് അടച്ചു.