ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി. രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു. നിലയത്തിനുള്ളിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായമില്ല

രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഭൂർഗർഭ നിലയത്തിൽ പുക നിറഞ്ഞിരിക്കുന്നതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി, രക്ഷാ പ്രവർത്തനം ആരംഭിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.