തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ ഗവർണർക്ക് ഇന്ന് വിശദീകരണം നൽകിയേക്കും. മുഖ്യമന്ത്രിയുടെ ഓഫീസാകും വിശദീകരണം നൽകുക. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിർപ്പ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നാകും വിശദീകരണം.

നയപ്രഖ്യാപനം സർക്കാർ കാര്യമാണെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കും. പൗരത്വനിയമം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, സംസ്ഥാനത്തിന്‍റെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ഗവർണർ വിശദീകരണം തേടിയത്.

നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം: ഗവർണർ വിശദീകരണം തേടി