തിരുവനന്തപുരം: പൗരത്വ നിയമവിവാദത്തിൽ സംസ്ഥാന സർക്കാറിനോട് വീണ്ടുമിടഞ്ഞ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിൽ പൗരത്വനിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ സർക്കാറിനോട് ഗവർണ്ണർ വിശദീകരണം തേടി. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന്റെ ഫയലുകൾ നൽകാനും രാജ്ഭവൻ ആവശ്യപ്പെട്ടു.

Read more at: 'പാക്-ബംഗ്ലാദേശി മുസ്ലീങ്ങള്‍ പുറത്തുപോകേണ്ടവരാണ്'; നിലപാട് മാറ്റി ശിവസേന? ലക്ഷ്യം രാജ് താക്കറെ ...

ഇതോടെ പൗരത്വ നിയമത്തെ ചൊല്ലി സർക്കാറും ഗവർണ്ണറും തമ്മിലുള്ള പോര് നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിൽ ഒന്ന് കൂടി മുറുകി. പൗരത്വ നിയമത്തിനെതിരായ സർക്കാറിന്റെ പ്രതിഷേധവും സുപ്രീംകോടതയിൽ സ്യൂട്ട് ഹർജി നൽകിയതും പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിൽ രാജ്ഭവന് അതൃപ്തിയുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം എങ്ങിനെ സർക്കാർ നയമാകുമെന്നാണ് ഗവർണ്ണറുടെ ചോദ്യം. ഒപ്പം പൗരത്വ നിയമം സംസ്ഥാനത്തിൻറെ വിഷയമല്ലെന്നും രാജ്ഭവൻ പറയുന്നു.

Read more at: പുറത്തിറങ്ങിയിട്ട് നാല് ദിവസം, സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കും: ആതിര ...

സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നയമാകേണ്ടതെന്നാണ് രാജ്ഭവൻ നിലപാട്. സർക്കാർ എന്തായാലും പൗരത്വ നിയമത്തെനെതിരായ പ്രതിഷേധം മാറ്റാൻ ഇടയില്ല. പ്രസംഗത്തിൽ നിന്നും നിയമത്തിനെതിരായ ഭാഗം ഗവർണ്ണക്ക് വായിക്കാതെ വിടാം. അതിനുമപ്പുറം പരസ്യവിമർശനം അടക്കം നടത്തി രാജ്ഭവൻ കൂടുതൽ കടുപ്പിക്കുമോ എന്നാണ് അറിയേണ്ടത്.

Read more at: പൗരത്വ ഭേദഗതിക്ക് ശേഷം അതിർത്തിയിൽ ബംഗ്ലാദേശികളുടെ തിരിച്ചുപോക്ക് ഇരട്ടിച്ചു എന്ന് ബിഎസ്എഫ് ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ല. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

Read more at: പൗരത്വ ഭേദഗതിക്കെതിരെ ഇടയലേഖനം; ഭരണഘടനയുടെ ആമുഖം വായിക്കാനും ലത്തിന്‍ സഭയുടെ ആഹ്വാനം ...

ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കത്ത് കിട്ടിയെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് തുടര്‍ നടപടികൾ ആലോചിക്കുകയാണ്. കാര്യോപദേശ സമിതി ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. 

Read more at: പൗരത്വ ഭേദഗതി: കേരളത്തിന്‍റെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ 'രാവണ്‍'; ആസാദ് കോഴിക്കോട് കടപ്പുറത്തെത്തു...

തന്നെ തിരിച്ചുവിളിക്കണമെന്നുള്ള ചെന്നിത്തലയുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായാണ് ഇതിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. ഭരണഘടന പ്രകാരം സര്‍ക്കാരിന്‍റെ തലവന്‍ താനാണെന്നും തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണ്. സര്‍ക്കാരിനെ  തിരുത്താനും ഉപദേശിക്കാനും തനിക്ക് അധികാരമുണ്ട്.  എല്ലാവര്‍ക്കും അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.