തിരുവനന്തപുരം: സംസ്ഥാനത്ത് അടിമുടി മാറി കൂടുതൽ പൊതുവിദ്യാലയങ്ങൾ. നവീകരിച്ച 90 സ്കൂളുകളുടേയും ഉദ്ഘാടനവും 54 പുതിയ സ്കൂൾ കെട്ടിടങ്ങളുടെയും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

നവീകരിച്ച പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിലേക്ക് 90 എണ്ണം കൂടി. കിഫ്ബി, നബാർഡ്, പ്ലാൻ ബോർഡ് ഫണ്ടുകൾ ഉപയോഗിച്ചാണ് പൊതുവിദ്യാലയങ്ങളുടെ നവീകരണം. 14 ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്കാണ് പുതിയമുഖം. നാടിന്റെ ഭാവി മുന്നിൽ കണ്ടാണ് സ്കൂളുകളുടെ വികസനമെന്നും പൊതുവിഭ്യാസ യജ്ഞത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, എന്നിങ്ങനെ 10 ജില്ലകളിലായാണ് പുതിയ സ്കൂൾ കെട്ടിടങ്ങൾ. സംസ്ഥാനത്തെ 141 വിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി അഞ്ച് കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 

1000-ത്തിൽ കൂടുതൽ കുട്ടികളുള്ള  വിദ്യാലയങ്ങൾക്ക് മൂന്ന് കോടി രൂപയും 500 ൽ കൂടുതൽ കുട്ടികളുള്ള  വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപയും അധികമായി  അനുവദിച്ചിട്ടുണ്ട്.  നൂറുദിന  കർമ്മ  പദ്ധതിയുടെ ഭാഗമായി 34 സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണവും നേരത്തെ പൂർത്തിയാക്കിയിരുന്നു,.