തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന. പരീക്ഷയ്ക്ക് മുന്നോടിയായി ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട മേഖലകൾ നിശ്ചയിക്കാൻ സർക്കാർ എസ്സിഇആർടിയെ ചുമതലപ്പെടുത്തി. 

പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. ജനുവരി ഒന്നു മുതൽ സ്കൂളിലെത്തേണ്ട വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എണ്ണം സ്കൂൾ അധികൃതർക്ക് നിശ്ചയിക്കാം. കുട്ടികളുടെയും അധ്യാപകരുടെ എണ്ണം കുറയ്ക്കാനാണ് ഇത്. ഇതിനും വിശദമായ മാർഗനിർദേശം പുറത്തിറക്കും. വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ.