ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ആരോഗ്യപ്രവർത്തകർ ഇയാളുടെ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാൾ.  ഇയാളുടെ അന്തിമ കൊവിഡ് പരിശോധന ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.