കണ്ണൂര്‍: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര. കണ്ണൂര്‍ അഴിക്കലാണ് നടപടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഏത്തമിടീച്ചത് "

ഇന്ന് രാവിലെയാണ് സംഭവം . വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. 

ലോക്ക് ഡൗൺ ലംഘിക്കുന്നവരായാൽ പോലും മാന്യമായ ഇടപെടൽ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനിൽക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കൽ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത് . എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.