തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ തുടങ്ങി. തീരദേശത്തെ ഫിഷ്‍ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ. 

മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് സംഘടനകൾ പിൻമാറി. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെണ്ടറേഷൻ, കേരള മത്സ്യ തൊഴിലാളി ഐക്യവേദി, കെ.യു.ടി.സി എന്നി സംഘടനകളാണ് പിൻമാറിയത്