കോഴിക്കോട്: നല്ലളത്ത് ആൾതാമസമുള്ള ഷെഡിലുണ്ടായ അഗ്നിബാധയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം. നല്ലളം കിഴുവനപ്പാടത്താണ് സ്ഫോടനമുണ്ടായത്. ഷെഡിലുണ്ടായിരുന്ന അഗ്നിബാധയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ ഷെഡിനടുത്തുള്ള തെങ്ങിന് തീ പിടിച്ചു. സ്ഫോടനസമയത്ത് വീടിന് അകത്ത് ആളില്ലാതിരുന്നതിനാൽ ആൾനാശം ഒഴിവായി. കീഴുവനപ്പാടം സ്വദേശി കമലയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. വീട്ടിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നല്ലളം പൊലീസിലും മീഞ്ചന്ത ഫയർഫോഴ്സിലും വിവരമറിയിച്ചിരുന്നു.