തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ-സ്വകാര്യ കോളേജുകളിലെ ഡിഗ്രി, പിജി സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 

ഡിഗ്രി ആർട്സ് വിഷയങ്ങളിൽ 60 വരെയും സയൻസ് വിഷയങ്ങളിൽ 40 വരെയും സീറ്റുകള്‍ കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിജി ആർട്സ് വിഷയങ്ങളിൽ 20 വരെയും സയൻസ് വിഷയങ്ങളിൽ 16 വരെയും സീറ്റുകൾ വർധിപ്പിക്കാം എന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ പറയുന്നു.